Content | “അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും” (ഉല്‍പ്പത്തി 15:1)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 17}#
“മരിച്ചവര്‍ക്കായി നാം ചെയ്യുന്ന ഓരോ കാരുണ്യ പ്രവര്‍ത്തിയും നമ്മുടെ യോഗ്യതകളായി പരിണമിക്കുകയും അത് നമ്മുടെ മരണത്തിനു ശേഷം നൂറു മടങ്ങായി നമുക്ക് തിരികെ ലഭിക്കുകയും ചെയ്യും. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിവിധങ്ങളായ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ നാം ഒരിക്കലും ഭയപ്പെടരുത്. നമ്മള്‍ അവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ വാസ്തവത്തില്‍ നാം നമുക്കായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്”.
“നമ്മുടെ കഷ്ടതകളില്‍ ദൈവം നമുക്ക് തരുന്ന ആശ്വാസങ്ങളുടെ നിധിശേഖരം വലുതാക്കുവാനാണ് നാം പരിശ്രമിക്കേണ്ടത്. ഇഹലോക വാസത്തിലെ സഹനങ്ങളിലൂടെ നമ്മുടെ അവസാന മണിക്കൂറില്‍ ആത്മാവിന് യോഗ്യമായ ഒരു സ്വീകരണം ലഭിക്കുമെന്ന് നാം ഉറപ്പ് വരുത്തണം. ഒരുപക്ഷേ നമ്മള്‍ സഹായിച്ച ആത്മാക്കളുടെ മാധ്യസ്ഥം വഴിയായിരിക്കാം കഠിനമായ ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുവാന്‍ ദൈവം നമ്മെ യോഗ്യരാക്കുന്നത്”.
(വിശുദ്ധ അംബ്രോസ്)
#{red->n->n->വിചിന്തനം:}#
ദൈവ സന്നിധിയില്‍ പൂര്‍ണ്ണ ഹൃദയത്തോടു കൂടി ആത്മാക്കളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക. അതോടൊപ്പം പാപപരിഹാരത്തിനായി എന്തെങ്കിലും സല്‍പ്രവര്‍ത്തി ചെയ്യുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |