category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പ്രസ്റ്റണിലെ ശുശ്രൂഷകൾക്കു ആത്മനിറവ് പകരാന്‍ അറുപതംഗ ഗായക സംഘം
Contentപ്രസ്റ്റണ്‍: ഒക്ടോബർ ഒൻപതിന് പ്രസ്റ്റണിലെ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രൂപത സ്ഥാപനത്തിനും ജോസഫ് സ്രാമ്പിക്കലിന്റെ മെത്രഭിഷേകത്തിനുള്ള ആരാധന ശുശ്രൂഷക്കും ദിവ്യബലിക്കും അറുപതിൽ പരം അംഗങ്ങൾ ഉള്ള പ്രത്യേക ഗായക സംഘം അണിചേരും. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ടോമി ചിറക്കൽ മണവാളൻ എന്നീ വൈദികരുടെ നേതൃത്വത്തിലുള്ള അല്‍മായരുടെ പ്രത്യേക കമ്മറ്റിയാണ് ഗായക സംഘത്തെ ഏകോപിപ്പിക്കുക. യുകെയില്‍ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ ഗാന ശുശ്രൂഷകളിൽ സഹായിക്കുന്ന ഗായകരെയും ഉപകരണ സംഗീത വിദഗ്ദ്ധരെയും ഒരുമിച്ചു ചേർത്തായിരിക്കും ശുശ്രൂഷയിൽ ഉടനീളം ഗാനങ്ങൾ ആലപിക്കുന്നത്. തിരുകര്‍മ്മത്തില്‍ ആലപിക്കാനുള്ള ഗാനങ്ങൾ ഇതിനായി അംഗങ്ങൾക്ക് നൽകി കഴിഞ്ഞു. സഭയുടെ പരമ്പരാഗതമായ ആരാധന ക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സുറിയാനിയിൽ ഉൾപ്പടെ ഉള്ള ഗാനങ്ങളും ശുശ്രൂഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെത്രാഭിഷേക ശുശ്രൂഷ നടക്കുന്ന ഒക്ടോബർ ഒൻപതിന് ഉച്ചക്ക് പന്ത്രണ്ടു മണി മുതൽ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗാന ശുശ്രഷയും ജപമാല പ്രാർഥനകളും നടക്കും. ഒക്ടോബർ ഒന്നാം തീയതി ഗായക സംഘത്തിനായി പ്രത്യേക പരിശീലന പരിപാടി സംഘാടകര്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതേ സമയം ഈ ഞായറാഴ്ച ഉച്ചക്ക് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് സ്വീകരണ കമ്മറ്റി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-16 00:00:00
Keywords
Created Date2016-09-16 14:01:45