Content | പറവൂര്‍: കാരുണ്യവര്‍ഷാചരണം സഭയില്‍ വലിയ മാറ്റത്തിനു കാരണമായിട്ടുണ്ടെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പറവൂര്‍ ഫൊറോനയിലെ 23 ഇടവകകളുടെ പങ്കാളിത്തത്തോടെ കോട്ടയ്ക്കാവ് സെന്‍റ് തോമസ് പള്ളിയില്‍ നടത്തുന്ന ഡിവൈന്‍ മേഴ്സി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
"ജീവിതത്തിന്‍റെ ഭാഗമായി കാരുണ്യത്തെ കാണാന്‍ നമുക്കു സാധിക്കണം. കാരുണ്യം ദൈവത്തിന്‍റെ സ്വഭാവമാണ്. കാരുണ്യവര്‍ഷാചരണം സഭയില്‍ വലിയ മാറ്റത്തിനു കാരണമായിട്ടുണ്ട്. സഭയിലെ വിശ്വാസസാക്ഷ്യത്തിനു കൂടുതല്‍ ശക്തി പകരാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം. നാം അതിഥികളെ സ്വീകരിക്കുമ്പോള്‍ ലാളിത്യമാണു പ്രകാശിപ്പിക്കേണ്ടത്." കര്‍ദിനാള്‍ പറഞ്ഞു.
ഡിവൈന്‍ മേഴ്സി കോണ്‍ഫറന്‍സ് നാളെ സമാപിക്കും. വൈകുന്നേരം 5.30 മുതല്‍ 7.30വരെ നാനാജാതിമതസ്ഥര്‍ക്കുവേണ്ടി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു ഇലവുങ്കല്‍, ഫാ. സക്കറിയാസ് ഇടാട്ട്, ഫാ. ജോസഫ് കൊറ്റാപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സായാഹ്ന കാരുണ്യകണ്‍വന്‍ഷന്‍ ഉണ്ടാകും.
ഇന്നും നാളെയുമായി ദൈവകരുണയെക്കുറിച്ചു റവ.ഡോ.ജോസഫ് തൊണ്ടിപറമ്പില്‍, റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, റവ. ഡോ.സിബി പുളിക്കല്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തില്‍ ഫൊറോനാ വികാരി ഫാ. ജോസഫ് തെക്കിനേന്‍, ഫാ. ജോര്‍ജ് മാണിക്കത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ. ജോഷി മയ്യാറ്റില്‍ ക്ലാസ് നയിച്ചു. റവ.ഡോ. പോള്‍ തേനായന്‍, ജോണ്‍ വര്‍ഗീസ്, സിസ്റ്റര്‍ ലിന്‍ഡ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|