category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പരിശുദ്ധ മറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കാന്‍ ലാഹോറിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയത് ഇസ്ലാം മതവിശ്വാസികളുള്‍പ്പെടെയുള്ള നിരവധി പേര്‍ |
Content | ലാഹോര്‍: ലാഹോര്‍ അതിരൂപതയുടെ കീഴിലുള്ള ദേശീയ മരിയന്‍ കേന്ദ്രത്തിലേക്ക് നടത്തപ്പെടുന്ന പ്രത്യേക തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനായി ഇസ്ലാം മതവിശ്വാസികളുള്‍പ്പെടെയുള്ള നിരവധി പേര്‍ എത്തിയത് ശ്രദ്ധേയമായി. മാതാവിന്റെ പുണ്യനാമത്തിന്റെ തിരുനാള്‍ ദിനത്തിലാണ് മരിയാബാദിലേ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നാനാജാതിമതസ്ഥരായ തീര്‍ത്ഥാടകര്‍ എത്തിയത്. ലാഹോര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായ സെബാസ്റ്റ്യന്‍ ഷായും തീര്‍ത്ഥാടനത്തിനായി എത്തിയിരുന്നു. ഇസ്ലാം മതവിശ്വാസികളായ തീര്‍ത്ഥാടകരെ ബിഷപ്പ് പ്രത്യേകം ദേവാലയത്തിലേക്ക് സ്വാഗതം ചെയ്തു.
പരിശുദ്ധ മാതാവിന്റെ സന്നിധിയില്‍ നിന്നും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നമുക്ക് ലഭിക്കുന്നതായി ഡോമ്നിക്കന്‍ വൈദികനായ ഫാദര്‍ ജയിംസ് ചന്നന്‍ പറഞ്ഞു. എല്ലാ മതങ്ങളും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് പ്രത്യേകം ദേവാലയത്തിനു മുന്നില്‍ എഴുതിവച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രദേശത്തു തന്നെയുള്ള മുസ്ലീം മതവിശ്വാസികളും ക്രൈസ്തവരും ചേര്‍ന്നാണ് തീര്‍ത്ഥാടനത്തിനായി എത്തിയവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചു നല്‍കിയത്.
തീര്‍ത്ഥാടകര്‍ക്കായി പ്രത്യേകം വൈദ്യപരിശോധന ക്യാമ്പുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മറിയത്തിന്റെ ഗ്രാമം എന്ന അര്‍ത്ഥത്തിലാണ് പ്രദേശത്തിന് മരിയാബാദ് എന്ന പേര് നല്‍കിയിരിക്കുന്നത്.1898-ല്‍ ബെല്‍ജിയത്തില്‍ നിന്നും വന്ന കപ്പൂച്ചീന്‍ വൈദികരാണ് മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയം സ്ഥാപിച്ചത്. പാക്കിസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന മാതാവിന്റെ തിരുസ്വരൂപം ഇവിടെയാണ് ഉള്ളത്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-09-13 00:00:00 |
Keywords | Archbishop Sebastian Shaw, Fr James Channan, Lahore, Our Lady of Mariamabad, Pakistan |
Created Date | 2016-09-13 19:05:20 |