category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingതന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തെ സംബന്ധിക്കുന്ന വിശദ്ധമായ കുറിപ്പ് തയ്യാറാക്കിയ അര്‍ജന്റീനിയന്‍ ബിഷപ്പിനെ മാര്‍പാപ്പ അഭിനന്ദിച്ചു
Contentവത്തിക്കാന്‍: തന്റെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെറ്റീറ്റിയ'(സ്‌നേഹത്തിന്റെ സന്തോഷം) ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ബ്യൂണസ്‌ഐറീസിന്റെ ബിഷപ്പിന് കത്തെഴുതി. പാപ്പയുടെ പ്രബോധനത്തെ ജനങ്ങളുടെ ഇടയില്‍ പ്രായോഗിഗമായി നടപ്പിലാക്കുവാന്‍ വൈദികര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ച് വിപുലമായ ലേഖനം തന്നെ ബിഷപ്പ് തയ്യാറാക്കുകയും, ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ അധികാരപരിധിയിലെ ദേവാലയങ്ങളില്‍ നടത്തുകയും ചെയ്തിരുന്നു. അമോരിസ് ലെറ്റീറ്റിയായിലെ എട്ടാം അധ്യായത്തെ സംബന്ധിക്കുന്ന ലേഖനമാണ് ബ്യൂണസ്‌ഐറീസ് ബിഷപ്പ് തയ്യാറാക്കിയത്. ക്രമരഹിതമായ കുടുംബങ്ങളുള്ള കത്തോലിക്ക വിശ്വാസികളുടെ ജീവിതത്തെ ശരിയായ ദിശയിലേക്ക് ചേര്‍ക്കുന്നതിനായി അവരോടും ചേര്‍ന്നു നില്‍ക്കുകയും,വിചാരശീലത്തോടെ പ്രവര്‍ത്തിക്കുകയും, ഒരുമയോടെ മുന്നോട്ടു പോകുകുയം ചെയ്യേണ്ട ആവശ്യത്തെ കുറിച്ചാണ് ബിഷപ്പ് തന്റെ ലേഖനത്തില്‍ പറയുന്നത്. അപ്പോസ്‌ത്തോലിക പ്രബോധനത്തിലെ ഈ അധ്യായത്തില്‍ മാര്‍പാപ്പ വിവാഹമോചനത്തിന്റെ വക്കില്‍ നില്‍ക്കുന്നവരേയും വിവാഹമോചിതരേയും സഭാ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നതിനെ കുറിച്ചാണ് പറയുന്നത്. വിവാഹമോചിതര്‍ക്ക് ചില സമയങ്ങളില്‍ വിശുദ്ധ കൂദാശകള്‍ സ്വീകരിക്കുന്നതിനെ സംബന്ധിച്ചുള്ള അനുകൂല പരാമര്‍ശങ്ങളും പാപ്പ തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ നടത്തുന്നുണ്ട്. കുടുംബ ജീവിതങ്ങളെ കൂടുതല്‍ മെച്ചമായി നിലനിര്‍ത്തുവാന്‍ വൈദികര്‍ സഹായം നല്‍കേണ്ടതിനെ സംബന്ധിച്ചും മാര്‍പാപ്പ തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ പറയുന്നു. ശക്തമായ രീതിയില്‍ വിശുദ്ധ വചനം കുടുംബങ്ങള്‍ പഠിക്കണമെന്നും ഇതിനായി വൈദികര്‍ അവരെ ഒരുക്കണമെന്നും പാപ്പ പറയുന്നുണ്ട്. ഇതു മൂലം പ്രശ്‌നങ്ങളെ തരണം ചെയ്തു വിശ്വാസത്തില്‍ ജീവിക്കുവാനുള്ള കൃപ കുടുംബസ്ഥര്‍ക്ക് ലഭിക്കുമെന്നും പാപ്പ പറയുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-13 00:00:00
KeywordsPope,endorses,Argentine,bishops,document,on,Amoris,Laetitia
Created Date2016-09-13 15:41:01