category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | സഭയെ തകര്‍ക്കുവാന്‍ സാത്താന്‍ ഉപയോഗിക്കുന്ന രണ്ടു ഉപകരണങ്ങള്‍ വിഭാഗീയതയും പണവുമാണെന്ന് മാര്‍പാപ്പ |
Content | വത്തിക്കാന്‍: വിഭാഗീയ ചിന്തകള്‍ ആളുകളില്‍ ഉളവാക്കിയ ശേഷം കലാപം സൃഷ്ടിച്ചാണ് സഭയെ സാത്താന്‍ ഉപദ്രവിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മിഷന്‍ രാജ്യങ്ങളിലേക്ക് പുതിയതായി നിയമിച്ച ബിഷപ്പുമാര്‍ പങ്കെടുത്ത യോഗത്തില്‍ സുവിശേഷ ദൗത്യത്തിന്റെ വിവിധ മേഖലകളെ സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു മാര്‍പാപ്പ. സഭയെ ദ്രോഹിക്കുവാന്‍ പിശാചിന്റെ കൈയില്‍ രണ്ടു തരം ആയുധങ്ങളുണ്ടെന്നും ഇതിലെ ഏറ്റവും ശക്തമായ ആയുധം വിഭാഗീയ ചിന്തകള്‍ സൃഷ്ടിക്കുക എന്നതാണെന്നും പാപ്പ ബിഷപ്പുമാരോട് പറഞ്ഞു. "സാത്താന്റെ കൈയില്‍ രണ്ടായുധങ്ങളാണുള്ളത്. ഒന്ന് വിഭാഗീയ പ്രവണത. മറ്റേത് പണം. സാത്താന്‍ പണത്തിന്റെ രൂപത്തില്‍ എത്തിയ ശേഷം നാവിലൂടെ വിഭാഗീയ ചിന്തകള്‍ പരത്തി സഭയെ തകര്‍ക്കുവാനാണ് ശ്രമിക്കുക. അപവാദം പ്രചരിപ്പിക്കുന്നത് തീവ്രവാദം പ്രചരിപ്പിക്കുന്നതു പോലെയാണ്. ഇതിനാല്‍ തന്നെ സാര്‍വത്രിക സഭയെ തകര്‍ക്കുവാന്‍ സാത്താന്‍ ഉപയോഗിക്കുന്ന ഈ രണ്ട് ആയുധങ്ങളെയും നാം എതിര്‍ത്ത് നില്‍ക്കണം". പാപ്പ പറഞ്ഞു. വംശീയമായ പ്രശ്‌നങ്ങള്‍ സഭയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതായി മാര്‍പാപ്പ ചൂണ്ടി കാണിച്ചു. ഇത്തരം പ്രവണതകള്‍ സഭയിലെ അംഗങ്ങളില്‍ നിന്നും നീങ്ങുവാന്‍ നാം പ്രത്യേകം പ്രാര്‍ത്ഥനകളും പരിഹാരകര്‍മ്മങ്ങളും നടത്തണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യത്തിന്റെ ദൃശ്യരൂപങ്ങളായി വേണം ഓരോ ബിഷപ്പുമാരും തങ്ങളുടെ പ്രവര്‍ത്തനം നടത്തുവാനെന്നും അദ്ദേഹം ബിഷപ്പുമാരോടായി പറഞ്ഞു. "ഓരോ ബിഷപ്പുമാരും തങ്ങളുടെ കീഴിലുള്ള വൈദികരോട് വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുന്നവരായിരിക്കണം. അവരുടെ എഴുത്തുകള്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ മറുപടി നല്‍കണം. ഓരോ വിശ്വാസികളുടെയും വൈദികരുടെയും രക്ഷാധികാരികളാണ് ബിഷപ്പുമാര്‍. എല്ലാ സമയവും ഇക്കാര്യം ഓര്‍ക്കുകയും അതിന് അനുസൃതമായി പ്രവര്‍ത്തിക്കുകയും വേണം. മനുഷ്യരേ ക്രിസ്തുവിനോട് അടുപ്പിക്കുകയും അവിടുത്തെ രക്ഷാകര പദ്ധതിയില്‍ പങ്കാളികളാക്കുവാനുമുള്ള വിളിയെ തിരിച്ചറിഞ്ഞ്, അതിന് അനുസരിച്ചുള്ള പ്രവര്‍ത്തനം ബിഷപ്പുമാര്‍ കാഴ്ച്ചവയ്ക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. വത്തിക്കാനിലെ ക്ലമെന്‍റൈന്‍ ഹാളിലാണ് ബിഷപ്പുമാരുടെ പ്രത്യേക സമ്മേളനം നടത്തപ്പെട്ടത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-09-10 00:00:00 |
Keywords | Pope,Francis,Message,to,bishop,Vatican,two,evil,destroy,church |
Created Date | 2016-09-10 17:16:59 |