category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഇന്തോനേഷ്യയില്‍ ഇസ്ലാം മത വിശ്വാസികള്‍ വിശുദ്ധ കുര്‍ബാന തടഞ്ഞു; ഭീഷണിയുടെ പശ്ചാത്തലത്തില്‍ വൈദികന്‍ പലായനം ചെയ്തു |
Content | ജക്കാര്‍ത്ത: ഇസ്ലാം മത വിശ്വാസികളായ ഒരു സംഘം ആളുകള്‍ ഇടപെട്ട് ഇന്തോനേഷ്യയിലെ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാന തടഞ്ഞു. മധ്യ ജാവയിലെ സുരാകാര്‍ത്ത എന്ന സ്ഥലത്തുള്ള സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലാണ് സംഭവം നടന്നത്. വിശുദ്ധ ബലി അര്‍പ്പിക്കാനെത്തിയ വൈദികനും സഹായികളായി എത്തിയവര്‍ക്കും നേരെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദികനും സഹായികളും സ്ഥലത്തു നിന്നും പലായനം ചെയ്തു.
മരണപ്പെട്ടവരുടെ ഓര്‍മ്മക്കായി 1000 ദിവസം കഴിയുമ്പോള്‍ വിശുദ്ധ കുര്‍ബാന ആചരിക്കുകയും അവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പതിവ് ജാവായിലുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലുണ്ട്. വീട്ടുകാര്‍ നടത്തുന്ന ഈ കുര്‍ബാനയിലേക്ക് മതഭേദമന്യേ എല്ലാവരേയും ക്ഷണിക്കാറുണ്ട്. ഇത്തവണ നിരവധി പേരുടെ ഓര്‍മ്മദിനം അടുപ്പിച്ച് വന്നതിനാല്‍ അധികാരികളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പ്രദേശത്തെ ക്രൈസ്തവര്‍ തീരുമാനിച്ചത്.
ദിവ്യബലി ആരംഭിച്ച് ഒന്നാം വായനക്ക് ശേഷം രണ്ടു മുസ്ലീങ്ങള്‍ വൈദികനു നേരെ തിരിയുകയും അദ്ദേഹത്തെ അപമാനിക്കുവാന്‍ തുടങ്ങുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കിയവര്‍ കൂടുതല്‍ ആളുകളെ സംഘടിപ്പിച്ച് കൊണ്ടു വന്ന ശേഷം അക്രമാസക്തരാവുകയായിരിന്നു.
ഇതേ തുടര്‍ന്ന് വിശുദ്ധ ബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ച ഫാദര്‍ അഡ്രിയാനസ് സിലിസ്റ്റിയോനോയും സഹായികളും പ്രദേശത്തു നിന്നും പലായനം ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ജക്കാര്‍ത്തയിലുള്ള ഒരു കത്തോലിക്ക ദേവാലയത്തില്‍ 17-കാരനായ ഒരു യുവാവ് വൈദികനെ കുത്തിപരിക്കേല്‍പ്പിക്കുകയും സ്‌ഫോടനം നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയതിന് സമാനമായ ആക്രമണമാണ് യുവാവ് നടത്തുവാന്‍ ശ്രമിച്ചത്. ഇസ്ലാം മത ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവര്‍, മുസ്ലീങ്ങളുടെ ഭീഷണിയുടെ നിഴലിലാണ് കഴിയുന്നത്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-09-08 00:00:00 |
Keywords | Indonesia, Surkarta, Muslim, Christians |
Created Date | 2016-09-08 20:42:17 |