CALENDAR

9 / September

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവാര്‍ദ്ധക്യത്തിന്റെ മഹത്തായ മൂല്യം
Content"എണ്‍പത്തിനാലു വയസ്‌സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു" (ലൂക്കാ 2:37). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 9}# സമൂഹത്തിന്റെ തന്നെ വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വൃദ്ധജനങ്ങള്‍ അനുഭവിക്കുന്നത്. അവര്‍ക്ക് സഹായവും നന്മയും സേവനവും നല്‍കുന്നതിനോടൊപ്പം തന്നെ പ്രായാധിക്യത്തെ കൂടി നാം പരിഹരിക്കേണ്ടതായിട്ടുണ്ട്. അതായത് ആ വ്യക്തിയുടെ മാഹാത്മ്യം നാം പരമാവധി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു ജീവിതകാലം മുഴുവനുമായി അവര്‍ സ്വരൂപിച്ചു വച്ച മാനുഷികവും ആത്മീയവുമായ മുതല്‍ക്കൂട്ടും അനുഭവത്തിന്റേയും അറിവിന്റേയും സമ്പത്തും ഉപയോഗശൂന്യമായി പോകാതെ, അത് യുവതലമുറകളുടെ നന്മയ്ക്കായി തുറന്നുകൊടുക്കുന്നു എന്ന് നാം ഉറപ്പാക്കേണ്ടതായിട്ടുണ്ട്. ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍, പ്രായമേറിയവര്‍ തന്നെ പ്രഥമമായി ആര്‍ജ്ജിച്ചെടുത്ത സാധ്യതകളെപ്പറ്റി അവരെ നിങ്ങള്‍ ബോധവാന്മാരക്കണം; എങ്കില്‍ മാത്രമേ ഈ പ്രായാധിക്യത്തില്‍ പോലും അവരുടെ മനസ്സിന്റെ വികസനം തുടര്‍ന്നു പോകുകയുള്ളൂ. പ്രിയപ്പെട്ട വയോധികരെ, ഈ വിഷയത്തില്‍, ലളിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ ഞാന്‍ ഹൃദയംഗമായി നിങ്ങളോട് ആവശ്യപ്പെടുകയാണ്. കര്‍ത്താവ് നമ്മെ അനുഗ്രഹിച്ചു ഏല്‍പ്പിച്ച രണ്ടു മാര്‍ഗ്ഗങ്ങള്‍ സഹനവും പ്രാര്‍ത്ഥനയുമാണ്. നിങ്ങളുടെ കുടുംബത്തിനോ സമൂഹത്തിനോ വേണ്ടി നിങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ പോലും ഓര്‍ത്തിരിക്കുക, ഇപ്രകാരം ധാരാളമായ പ്രാര്‍ത്ഥനയാലും സ്തുതിയാലും, നിങ്ങള്‍ നിങ്ങളെ തന്നെ ഉയര്‍ത്തുന്നു. നിങ്ങളുടെ വാര്‍ദ്ധക്യകാലം ചുറുചുറുക്കുള്ളതും സന്തോഷകരവും ആക്കി തീര്‍ക്കുക മാത്രമല്ല, അത് ലോകരക്ഷയ്ക്കായി ഉപയോഗിക്കുക കൂടിയാണ് ചെയ്യുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.3.94). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2021-09-09 00:00:00
Keywordsവാര്‍ദ്ധക്യ
Created Date2016-09-09 13:17:10