Content | കൊച്ചി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹിതയും ദൈവസ്‌നേഹത്തിന്റെ പ്രവാചകയുമായി ലോകം മുഴുവന്‍ അംഗികരിച്ച അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ ജീവിതം നമുക്ക് നല്‍കുന്ന സ്‌നേഹ സഹോദര്യ സന്ദേശം ഹൃദയത്തിലേറ്റണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
സാര്‍വത്രിക സഭയുടെയും അതിരുകളില്ലാത്ത വിശ്വമാനവികതയുടെയും ചരിത്രത്തിലെ സുവര്‍ണധ്യായമാണ് സെപ്റ്റബര്‍ 4ന് വത്തിക്കാനില്‍ നടക്കുന്നത്. നിര്‍ധനര്‍ക്കും, രോഗികളായവര്‍ക്കും, അനാഥര്‍ക്കും, പൊതുസമൂഹത്തില്‍നിന്ന് വലിച്ചെറിയപ്പെട്ടവര്‍ക്കും, നിരാലംബര്‍ക്കും വേണ്ടി ജീവിതം മുഴുവന്‍ ചെലവഴിച്ച സ്‌നേഹ കാരുണ്യങ്ങളുടെ അമ്മയെ ആദരിക്കുന്നത്, പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെ ആയിരിക്കണമെന്നും, മദര്‍തെരേസ ഛായാചിത്രം കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു. മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ വച്ച് മദര്‍തെരേസയുടെ വിശുദ്ധ നാമകരണത്തിന്റെ ലോഗോ, കെസിബിസി വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കൈമാറി.
കെസിബിസി പ്രൊ-ലൈഫ് സമിതി ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പിളളി രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വളളിക്കാട്ട്, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി, കെസിബിസി പ്രൊ- ലൈഫ് സമിതി സെക്രട്ടറി സാബു ജോസ്, സിസ്റ്റര്‍ കൊച്ചുറാണി സി.എസ.്എന്‍, മാര്‍ട്ടിന്‍ ന്യൂനസ്, അര്‍ജുന്‍ അഗസ്റ്റ്യന്‍, ഷൈനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
സെപ്റ്റംബര്‍ 4 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ മദര്‍ തെരേസ അനുസ്മരണ സമ്മേളനങ്ങളും അഗതികളുടെ സ്നേഹവിരുന്നും കൂട്ടായ്മയും നടക്കും.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|