Content | "ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്" (മത്തായി 27:43),
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 3}#
തന്റെ കീഴില്‍ 'ദൂതന്മാരുടെ വ്യൂഹങ്ങള്‍' ഉണ്ടായിരുന്നിട്ടും തന്റെ പുത്രനെ ക്രൂശുമരണത്തിന് വിട്ടുകൊടുക്കുന്ന പിതാവിന്റെ അസാന്നിദ്ധ്യമാണ് വെളിവാകുന്നത്. ഒലിവ് മലയില്‍ വച്ച് അവന്റെ രക്ഷയ്ക്കായി ശിമയോന് പത്രോസ് വാളൂരിയപ്പോള്‍, പെട്ടെന്ന് യേശു തന്നെയാണ് അവനെ തടയുന്നത്, കൊട്ടാരമുറ്റത്ത് വച്ച് അവനെ സംരക്ഷിക്കാനായി പീലാത്തോസ് പല കൗശലതന്ത്രങ്ങള്‍ പ്രയോഗിക്കുമ്പോഴും പിതാവ് നിശബ്ദത പാലിക്കുകയാണുണ്ടായത്. പിതാവായ ദൈവത്തിന്റെ ഈ നിശബ്ദതയാണ് എല്ലാ വേദനയേക്കാളും താങ്ങാനാവാത്ത ഭാരമായി ക്രൂശു മരണത്തിലേക്ക് നീങ്ങി ക്കൊണ്ടിരുന്ന ഈശോ അനുഭവിച്ചത്.
'ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്" അവന്റെ ശത്രുക്കള്‍ ദൈവം അവനെ ശിക്ഷയ്ക്കായി വിട്ടു കൊടുത്തു എന്നതിന്റെ അടയാളമായി വ്യഖ്യാനിച്ചതും ഇതേ നിശബ്ദതയെയാണ്. വൈകാരിക തലത്തിലും സ്നേഹത്തിന്റെ തലത്തിലും, പിതാവില്‍ നിന്നും ശക്തിയും സന്തോഷവും ലഭിച്ചുകൊണ്ടിരുന്ന യേശുവിന്, പിതാവിന്റെ നിശബ്ദതയാണ് ഏറ്റവും വേദനാജനകമായി അനുഭവപ്പെട്ടത്. ഈ വേദനയായിരുന്നു എല്ലാ കഷ്ടതയേക്കാളും അവിടുത്തേക്ക് അസഹ്യമായി അനുഭവപ്പെട്ടത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 30.11.88).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }} |