Content | മാഡ്രിഡ്: സ്വവര്‍ഗ വിവാഹം ആശീര്‍വദിച്ച കത്തോലിക്ക വൈദികനു ബിഷപ്പിന്റെ ശക്തമായ താക്കീത്. സ്പാനീഷ് വൈദികനായ ഫാദര്‍ ജോസ് ഗാര്‍സിയായാണ് സഭയുടെ ചട്ടങ്ങള്‍ക്കും ദൈവത്തിന്റെ കല്‍പ്പനകള്‍ക്കും വിപരീതമായി സ്വവര്‍ഗവിവാഹം ആശീര്‍വദിച്ചത്. സ്‌പെയിനിലെ വാലന്‍സിയ പ്രവിശ്യയിലെ സെഗോര്‍ബേ-കാസ്റ്റിലോണ്‍ രൂപതയുടെ കീഴില്‍ സേവനം ചെയ്യുന്ന വൈദികനെ ബിഷപ്പ് കാസ്മിറോ ലോപസ് ലോറെന്റി ശക്തമായി താക്കീത് ചെയ്തു. വൈദികനെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്.
ജൂലൈ മാസം 30-ാം തീയതിയാണ് ഫാദര്‍ ജോസ് ഗാര്‍സിയാന്‍ സ്വവര്‍ഗവിവാഹം ആശീര്‍വദിച്ചത്. സ്വവര്‍ഗ വിവാഹത്തില്‍ ഏര്‍പ്പെട്ട രണ്ടു പേരും വിവാഹം ആശീര്‍വദിക്കുന്നതിനു മുമ്പ് തന്നെ നിയമപ്രകാരം പ്രത്യേകം തങ്ങളുടെ വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടാണ് ദേവാലയത്തില്‍ എത്തി ഇവര്‍ വിവാഹം ആശീര്‍വദിക്കണമെന്ന് വൈദികനോട് ആവശ്യപ്പെട്ടതും, വൈദികന്‍ ഈ ആവശ്യം സഭയുടെ കല്‍പ്പനകളെ മറികടന്നു നടത്തികൊടുക്കുകയും ചെയ്തത്.
ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ വൈദികനോട് പ്രത്യേകം വിശദീകരണം തേടുകയും സഭ ഇതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വൈദികന്‍ തന്റെ തെറ്റ് സമ്മതിക്കുകയും ബിഷപ്പിനോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ചില തെറ്റിധാരണകളുടെ പുറത്താണ് തന്റെ ഭാഗത്തുനിന്നും ഇത്തരം ഒരു നടപടി വന്നതെന്നും വൈദികന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.
ഈ വിഷയത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കാനോന്‍ നിയമം വ്യവസ്ഥത ചെയ്യുന്ന ശിക്ഷാ നടപടികള്‍ വൈദികനു നേരെ ഉണ്ടാകുമെന്ന് രൂപത വൃത്തങ്ങള്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്ക് ഘടകവിരുദ്ധമായ ഒന്നാണ് സ്വവര്‍ഗത്തില്‍പ്പെട്ടവര്‍ വിവാഹിതരാകുന്നത്. ദൈവം സ്ഥാപിച്ച കുടുംബത്തെ തകര്‍ക്കുവാനുള്ള സാത്താന്റെ പദ്ധതിയാണ് ഇത്തരം പ്രവര്‍ത്തികള്‍. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് ദൈവവചനത്തില്‍ പലഭാഗത്തും നല്‍കുന്നുണ്ട്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |