Content | “അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?” (സങ്കീര്‍ത്തനങ്ങള്‍ 8:4).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 2}#
“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സംബന്ധിച്ചിടത്തോളം പിതാവായ ദൈവം അവരുടെ സംരക്ഷണവും, സുരക്ഷിതത്വവും, അവരെ പൊതിഞ്ഞിരിക്കുന്ന മൃദുവായ സ്നേഹവുമാണ്. അവരുടെ ഭൂമിയിലെ ജീവിതകാലത്ത് അവര്‍ എങ്ങനെ ജീവിച്ചു എന്നുള്ള കാര്യംപോലും പരിഗണിക്കാതെ അവരെ നിരവധി അപകടങ്ങളില്‍ നിന്നും രക്ഷിക്കുകയും സമാധാനത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തുകയും ചെയ്തിട്ടുള്ള സ്നേഹനിധിയായ പരിപാലകനുമാണ് അവിടുന്ന്.
പാപമാകുന്ന വിശ്വാസവഞ്ചനകൊണ്ട് ഇരുളിലാക്കപ്പെട്ട അവരുടെ ജീവിതത്തിലെ ഓരോ മണിക്കൂറിനേയും അവിടുന്നു ശേഖരിച്ചിരിക്കുന്നു. അവിടുത്തെ അനന്തമായ ശക്തി അവരെ ക്രമേണയുള്ള വേദനാജനകമായതും എന്നാൽ മനോഹരമായതുമായ പാകപ്പെടുത്തല്‍ വഴി ഇഴചേര്‍ത്തുകൊണ്ടിരിക്കുന്നു.”
(ഫാദര്‍ ഹ്യൂബെര്‍ട്ട്, O.F.M. കപ്പൂച്ചിന്‍, ഗ്രന്ഥരചയിതാവ്)
#{red->n->n->വിചിന്തനം:}#
നമ്മുടെ ചിന്തകൾക്കും ബോധ്യങ്ങള്‍ക്കും അപ്പുറമാണ് ദൈവത്തിന്റെ സ്നേഹവും സ്വര്‍ഗ്ഗത്തിന്റെ മനോഹാരിതയും. എങ്കിലും നമ്മുടെ ജീവിതത്തിലെ ഓരോ മണിക്കൂറിനേയും ദൈവം ശേഖരിച്ചുവക്കുന്നു എന്ന ബോധ്യത്തോടു കൂടി നമുക്ക് ഈ ഭൂമിയിൽ ജീവിക്കാം.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |