category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingമാര്‍ ജോസഫ്‌ സ്രാമ്പിക്കലിന്‍റെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് വേദിയാകുന്നത്‌ പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയം
Contentഒക്ടോബര്‍ 9നു നടക്കുന്ന മാര്‍ ജോസഫ്‌ സ്രാമ്പിക്കലിന്‍റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള വേദി തീരുമാനിച്ചു. ബ്രിട്ടനിലെ പ്രശസ്തമായ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയമായിരിക്കും ബ്രിട്ടീഷുകാരും സീറോ മലബാര്‍ വിശ്വാസികളും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള വേദി. ലങ്കാസ്റ്റര്‍ രൂപതയുടെയും പ്രസ്റ്റണ്‍ നഗര സഭയുടെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് ഈ വേദി തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചത്. പ്രസ്റ്റണ്‍ രൂപതയും സെന്‍റ് അല്‍ഫോണ്‍സാ കത്തീഡ്രലും പ്രസ്റ്റണ്‍ നഗരസഭക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന്‍ നഗരസഭ ഭരണകൂടം കരുതുന്നു. ഇരുപത്തി അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്നതും നിരവധി കൊച്ചുകൾക്കും മറ്റ് വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യങ്ങളും നിരവധി സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ ബൃഹത്തായ സ്റ്റേഡിയം ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികൾക്കു വേണ്ടി മാത്രമല്ല ഇവിടുത്തെ ഇംഗ്ലീഷ് വിശ്വാസികള്‍ക്കും വേണ്ടികൂടിയുള്ള ദൈവിക പദ്ധതിയുടെ വേദിയാകുമ്പോള്‍ അത് ഒരു ചരിത്ര സംഭവമാകും എന്ന്‍ തീര്‍ച്ച. ഒക്ടോബര്‍ 9നു പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്‍റെ പുത്തന്‍ കൊടുങ്കാറ്റ് യൂറോപ്പു മുഴുവന്‍ വ്യാപിക്കാനും എല്ലാ മനുഷ്യരും ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-30 00:00:00
KeywordsPNE stadium
Created Date2016-08-30 20:54:12