Content | “തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങള്‍ പൊറുക്കുകയും അതിക്രമങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന അങ്ങയേപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടുന്ന് തന്റെ കോപം എന്നേക്കുമായി വച്ച് പുലര്‍ത്തുന്നില്ല; എന്തെന്നാല്‍ അവിടുന്ന്‍ കാരുണ്യത്തില്‍ ആനന്ദിക്കുന്നു” (മിക്കാ 7:18).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-31}#
“നിത്യനായ പിതാവേ, അങ്ങയുടെ കരുണാമയമായ ദൃഷ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ നേര്‍ക്ക് തിരിക്കണമേ. അങ്ങയുടെ തിരുകുമാരനായ യേശുവിന്റെ സങ്കടകരമായ പീഡാസഹനങ്ങളേയും, അവന്റെ ദിവ്യാത്മാവില്‍ തിങ്ങിനിറഞ്ഞ എല്ലാ യാതനകളേയും പ്രതി, അങ്ങയുടെ നീതിയുക്തമായ വിധിക്കായി കാത്ത് നില്‍ക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് അങ്ങയുടെ കാരുണ്യം വെളിപ്പെടുത്തികൊടുക്കണമേ എന്ന് ഞാന്‍ യാചിക്കുന്നു. അങ്ങയുടെ പ്രിയപുത്രനായ യേശുവിന്റെ തിരുമുറിവുകളിലൂടെയല്ലാതെ മറ്റൊരു രീതിയിലും അവരെ നോക്കി കാണരുതേ. എന്തെന്നാല്‍ നിന്റെ കാരുണ്യത്തിനും സഹതാപത്തിനും അതിരുകളില്ല എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു”
വിശുദ്ധ ഫൗസ്റ്റീന (ഡയറി, 1227).
#{red->n->n->വിചിന്തനം:}#
നിങ്ങളുടെ ജീവിതത്തിന്റെ പരിമിതികളെ ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിലേക്ക് സമര്‍പ്പിക്കുക. ഒപ്പം ഈ ലോകജീവിതത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടെന്ന് മനസ്സിലാക്കി നന്മയില്‍ ജീവിക്കാന്‍ പ്രതിജ്ഞയെടുക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |