Content | "എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും" (മത്തായി 18: 20).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 25}#
നീതിക്കും സ്‌നേഹത്തിനുമായുള്ള വിളി, അത് സമൂഹമായി ഒത്തൊരുമിച്ച് ജീവിക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും, വ്യക്തിപരമായി ഓരോ പുരുഷനും സ്ത്രീക്കും കൂടി പങ്കാളിത്തമുള്ളതാണ്. നാം ഓരോരുത്തരും, നമ്മള്‍ ജീവിക്കുന്ന അവസ്ഥ എന്തു തന്നെയാണെങ്കിലും ഈ വിളി മനോഹരമായി നിറവേറ്റാന്‍ കടപ്പെട്ടവരാണെന്ന് മനസ്സിലാക്കണം. യേശുവിന്റെ നീതിയുടേയും സ്‌നേഹത്തിന്റേയും ചൈതന്യം മനുഷ്യജീവനില്‍ നിറയണമെന്നാണ് സുവിശേഷത്തിലൂടെ അവിടുന്ന് നമ്മോടു സംസാരിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 15.1.78)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }} |