Meditation. - August 2025

ലഭിച്ചിരിക്കുന്ന വിളി മനോഹരമായി നിറവേറ്റാന്‍ കടപ്പെട്ടിരിക്കുന്നവര്‍

സ്വന്തം ലേഖകന്‍ 25-08-2016 - Thursday

"എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും" (മത്തായി 18: 20).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 25

നീതിക്കും സ്‌നേഹത്തിനുമായുള്ള വിളി, അത് സമൂഹമായി ഒത്തൊരുമിച്ച് ജീവിക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും, വ്യക്തിപരമായി ഓരോ പുരുഷനും സ്ത്രീക്കും കൂടി പങ്കാളിത്തമുള്ളതാണ്. നാം ഓരോരുത്തരും, നമ്മള്‍ ജീവിക്കുന്ന അവസ്ഥ എന്തു തന്നെയാണെങ്കിലും ഈ വിളി മനോഹരമായി നിറവേറ്റാന്‍ കടപ്പെട്ടവരാണെന്ന് മനസ്സിലാക്കണം. യേശുവിന്റെ നീതിയുടേയും സ്‌നേഹത്തിന്റേയും ചൈതന്യം മനുഷ്യജീവനില്‍ നിറയണമെന്നാണ് സുവിശേഷത്തിലൂടെ അവിടുന്ന് നമ്മോടു സംസാരിക്കുന്നത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 15.1.78)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »