| Content | “ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന്എന്നെ മോചിപ്പിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 34:4).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-25}#
“വിസിറ്റേഷന്‍ സന്യാസിനീ സഭാംഗമായിരുന്ന സിസ്റ്റര്‍ മാരി ഡെനിസ് ഡെ മാര്‍ട്ടിഗ്നാട്ട്, ദിവ്യത്വത്തിന്റെ പരിമളം പരത്തികൊണ്ടാണ് മരണമടഞ്ഞത്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി താന്‍ എത്തിക്കുന്ന പ്രാര്‍ത്ഥനകളും, അവര്‍ക്ക് വേണ്ടിയുള്ള തന്റെ ത്യാഗങ്ങളും അവള്‍ വിശ്വാസപൂര്‍വ്വം കാവല്‍ മാലാഖമാരെ ഏല്‍പ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സമയങ്ങളില്‍ മാലാഖമാര്‍ തനിക്ക് ചുറ്റും കൂടി നില്‍ക്കുകയും, തങ്ങളുടെ പരിപാലനയില്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ആത്മാക്കളുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന്‍ തന്നെ ബോധ്യപ്പെടുത്തുന്നതായും, ഒപ്പം അവരുടെ മോചനത്തിനായി താന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്‍ തനിക്ക് കാണിച്ചു തരുന്നതായും ആ കന്യാസ്ത്രീക്ക് അനുഭവപ്പെടുകയുണ്ടായി.”
#{red->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ഏറ്റവും വലിയ ആവശ്യങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതിനായി നിങ്ങളുടെ കാവല്‍മാലാഖമാരോട് അപേക്ഷിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |