| Content | "സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍" (കൊളോസോസ് 3:14).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 23}#
മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം സ്നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനം നിറവേറ്റുകയെന്നതാണ്. മനുഷ്യജീവിതത്തിന് അതിന്റെ ഉദ്ദേശലക്ഷ്യം നല്കുന്നതും സ്നേഹമാണ്. സ്നേഹം അനന്തമാണ്. കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തില് നാം വായിക്കുന്നത്, 'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' എന്നാണ്. ശരീരത്തിന്റെ കാര്യത്തിലാണെങ്കില്‍ മനുഷ്യന് മരിക്കുന്നു; കാരണം, ഭൂമിയിലുള്ള സകലരുടേയും വിധി അതാണ്. പക്ഷെ, അവന്റെ ജീവനില്‍ പാകപ്പെട്ടുവന്ന സ്നേഹത്തെ കൊല്ലാന്‍ മരണത്തിന് കഴിയുകയില്ല. അനന്ത സ്നേഹമായ ദൈവത്തിന് സാക്ഷ്യം വഹിക്കുവാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.11.78)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }} |