Meditation. - August 2026

സ്നേഹത്തിന് മരണമില്ല

സ്വന്തം ലേഖകന്‍ 01-01-1970 - Thursday

"സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍" (കൊളോസോസ് 3:14).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 23

മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം സ്നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനം നിറവേറ്റുകയെന്നതാണ്. മനുഷ്യജീവിതത്തിന് അതിന്റെ ഉദ്ദേശലക്ഷ്യം നല്കുന്നതും സ്നേഹമാണ്. സ്നേഹം അനന്തമാണ്. കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തില് നാം വായിക്കുന്നത്, 'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' എന്നാണ്. ശരീരത്തിന്റെ കാര്യത്തിലാണെങ്കില്‍ മനുഷ്യന് മരിക്കുന്നു; കാരണം, ഭൂമിയിലുള്ള സകലരുടേയും വിധി അതാണ്. പക്ഷെ, അവന്റെ ജീവനില്‍ പാകപ്പെട്ടുവന്ന സ്നേഹത്തെ കൊല്ലാന്‍ മരണത്തിന് കഴിയുകയില്ല. അനന്ത സ്നേഹമായ ദൈവത്തിന് സാക്ഷ്യം വഹിക്കുവാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.11.78)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »