category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസേവനത്തിന്റെ സംസ്‌കാരം ലോകത്തിനു നല്കിയത് ക്രൈസ്‌തവര്‍: സ്പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍
Contentതിരുവനന്തപുരം: സേവനത്തിന്റെ സംസ്‌കാരം ലോകം മുഴുവന്‍ നല്‍കിയതു ക്രൈസ്‌തവസമൂഹമാണെന്നു നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍. എഡി 52 മുതല്‍ ആരംഭിച്ച ഈ ശുശ്രൂഷ 20 നൂറ്റാണ്ട്‌ പിന്നിടുമ്പോഴും സഭ തുടരുന്നു. അതിന്‌ ആഗോളതലത്തില്‍ ലഭിച്ച അംഗീകാരമാണു മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ നേട്ടമെന്നു സ്‌പീക്കര്‍ പറഞ്ഞു. മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിക്ക്‌ ഐക്യരാഷ്‌ട്രസംഘടനയുടെ സാമൂഹിക-സാമ്പത്തിക കൗണ്‍സില്‍ നല്‍കിയ പ്രത്യേക ഉപദേശകപദവിയോടനുബന്ധിച്ച്‌ പട്ടം മേജര്‍ ആര്‍ച്ച്‌ ബിഷപ്‌സ്‌ ഹൗസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ധേഹം. കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്‌ട്രസംഘടനയില്‍നിന്നു ലഭിച്ച ഔദ്യോഗികരേഖ മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ഡയറക്‌ടര്‍ ഫാ. ബോവസ്‌ മാത്യുവിനു സ്‌പീക്കര്‍ കൈമാറി. ചടങ്ങില്‍ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്‌, മുന്‍ ചീഫ്‌ സെക്രട്ടറിയും തിരുവനന്തപുരം മേജര്‍ അതിരൂപതാ പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ജോണ്‍ മത്തായി, മുന്‍ ഡി.ജി.പിയും മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ഉപദേശകസമിതി ചെയര്‍മാനുമായ ജേക്കബ്‌ പുന്നൂസ്‌, ചീഫ്‌ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-24 00:00:00
Keywords
Created Date2016-08-24 09:45:36