category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകന്ധമാലിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ധീര പോരാട്ടം നടത്തിയ ആര്‍ച്ച്ബിഷപ്പ് എമരിറ്റസ് റാഫേല്‍ ചീനത്ത് അന്തരിച്ചു
Contentമുംബൈ: കന്ധമാലിലെ ക്രൈസ്തവര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി തുടര്‍ച്ചയായ നിയമ പോരാട്ടം നടത്തിയ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് റാഫേല്‍ ചീനത്ത് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്. ഭുവനേശ്വര്‍- കട്ടക്ക് മുന്‍ ആര്‍ച്ച്ബിഷപ്പായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അന്ധേരി തിരുഹൃദയ ദേവാലയത്തില്‍ വെച്ചു നടക്കും. ഒഡീഷയിലെ കന്ധമാലില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ധീരമായി നിയമപോരാട്ടത്തിലൂടെ നേരിട്ട അദ്ദേഹം ആക്രമണത്തില്‍ ഇരകളായവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഉയര്‍ന്ന നഷ്ടപരിഹാരത്തുക നല്‍കാന്‍ കോടതി ഒരാഴ്ച മുന്‍പാണ് ഉത്തരവിട്ടത്. 2008 ഓഗസ്റ്റിലാണ് ഒഡീഷയിലെ കന്ധമാൽ ഉള്‍പ്പടെയുള്ള 10 ജില്ലകളില്‍ ക്രൈസ്തവര്‍ക്കെതിരേ വ്യാപക ആക്രമണം നടന്നത്. ഈ സമയം ഇവിടെ ആര്‍ച്ച്ബിഷപ്പായിരുന്നു റാഫേല്‍ ചീനത്ത്. അന്ന് നടന്ന കലാപങ്ങളില്‍ 100-ല്‍ അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ തങ്ങളുടെ പ്രദേശം വിട്ട് മാറി താമസിക്കുകയും ചെയ്തിരുന്നു. 6500-ല്‍ അധികം ഭവനങ്ങള്‍ തകര്‍ക്കപ്പെട്ട കന്ധമാൽ ജില്ലയിലെ, 350-ല്‍ അധികം വരുന്ന ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയും 2008-ല്‍ ആക്രമണം നടന്നിരുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2016-08-15 00:00:00
Keywords
Created Date2016-08-15 14:13:17