Content | റിയോ: ഭൂമിയില്‍ മിന്നലിന്റെ വേഗതയുള്ളവന്‍, ഒളിംമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി മൂന്നു തവണ 100 മീറ്റര്‍ ഓട്ടത്തില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടി, ചരിത്രത്തില്‍ തന്റെ പേര് കുറിച്ചിട്ടവന്‍. വേഗതയുടെ രാജകുമാരന്‍, തുടങ്ങി ജമ്മൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് വിശേഷണങ്ങള്‍ നിരവധിയാണ്. 2008 മുതല്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍ എന്ന ബഹുമതിക്ക് യോഗ്യനായ ബോള്‍ട്ട് ദൈവവിശ്വാസിയായ കത്തോലിക്കന്‍ ആണ്.
വിജയത്തിന്റെ ഫിനിഷിംഗ് ലൈന്‍ കടക്കുമ്പോള്‍ തന്നെ ബോര്‍ട്ടിന്റെ വലംകൈ പതിയെ ഉയരും. താന്‍ വിജയിയായി മാറി എന്ന് പ്രഖ്യാപിക്കുന്നതിനും ആഹ്ലാദിക്കുന്നതിനുമല്ല. മാനവകുലത്തിന് സകലവും രക്ഷ നേടി തന്ന ക്രിസ്തുവിന്റെ ക്രൂശിനെ നന്ദിപൂര്‍വ്വം സ്വര്‍ഗത്തിലേക്ക് നോക്കി വരയ്ക്കുകയാണ് ബോള്‍ട്ട് ആദ്യം ചെയ്യുക. 2012 ലണ്ടന്‍ ഒളിംമ്പിക്‌സിന് ശേഷം, മതസ്വാതന്ത്ര്യ കോണ്‍ഫറന്‍സിനെ അഭിസംബോധ ചെയ്യുവാന്‍ ഉസൈന്‍ ബോള്‍ട്ടിനെ വത്തിക്കാന്‍ നേരിട്ട് ക്ഷണിച്ചിരുന്നു. കുരിശുവരയ്ക്കുന്നതിലൂടെ തന്റെ വിശ്വാസം ഉറപ്പിച്ച് പ്രഖ്യാപിക്കുകയും, തന്റെ പേരിന്റെ മധ്യത്തില്‍ വിശുദ്ധ ലിയോയുടെ പേര് ചേര്‍ക്കുന്നതിലൂടെ സഭയിലുള്ള വിശ്വാസവും ബോള്‍ട്ട് സൂചിപ്പിക്കുന്നതായി വത്തിക്കാന്‍ തന്നെ പറഞ്ഞിരുന്നു. ബോള്‍ട്ടിന്റെ ഈ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനം കണക്കിലെടുത്താണ് വത്തിക്കാന്‍ ബോള്‍ട്ടിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
ബോള്‍ട്ട് മത്സരത്തിനായി ട്രാക്കില്‍ ഇറങ്ങുമ്പോള്‍ ലോകമെമ്പാടും കോടികണക്കിനാളുകളാണ് അദ്ദേഹത്തിന്റെ മത്സരം വീക്ഷിക്കുവാന്‍ ടെലിവിഷനു മുന്നില്‍ എത്തുന്നത്. ഗാലറിയില്‍ തിങ്ങി നിറയുന്ന ആളുകള്‍ വേറെ. ഇവരുടെ എല്ലാം മുമ്പില്‍ ശരവേഗത്തില്‍ മുന്നോട്ട് കുതിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ഒരു വെള്ളി ലോക്കറ്റ് ബോള്‍ട്ടിന്റെ കഴുത്തില്‍ ഉണ്ടാകും. ബോള്‍ട്ടിന്റെ കഴുത്തില്‍ മറ്റൊരു മാലയോ, ലോക്കറ്റോ, ടാറ്റുവോ ഇല്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. തന്റെ മഞ്ഞ ജേഴ്‌സിയുടെ മുകളില്‍ പരിശുദ്ധ അമ്മയുടെ ലോക്കറ്റ് തിളങ്ങി നില്‍ക്കുന്ന കാഴ്ച ബോള്‍ട്ടിന്റെ ഓട്ടം വീക്ഷിക്കുന്നവര്‍ക്ക് സുപരിചിതമായ കാഴ്ചയാണ്. പത്രങ്ങളിലും, മാസികകളിലും വരുന്ന തെളിമയാര്‍ന്ന ബോള്‍ട്ടിന്റെ ചിത്രങ്ങളില്‍ ദൈവമാതാവിന്റെ ഈ ലോക്കറ്റ് ഏറെ തെളിമയോടെ കാണാം.
ദൈവമാതാവിന്റെ ലോക്കറ്റിനു പിന്നിലായി ഫ്രഞ്ച് ഭാഷയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. " ഒ മരിയേ....പാപമില്ലാത്തവളേ...പാപികളായ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ...". ഈ മാസം 21-ാം തീയതി തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുവാന്‍ തയ്യാറെടുക്കുകയാണ് ബോള്‍ട്ട്. പൗലോസ് അപ്പോസ്‌ത്തോലന്‍ പറയുന്നതു പോലെ നല്ല പോര്‍ പോരുതി, ഓട്ടം തികച്ച് വിശ്വാസം കാക്കുവാന്‍ ബോള്‍ട്ടിനും ഇടവരട്ടെ. നീതിയുടെ കിരീടം ദൈവം ബോള്‍ട്ടിനേയും അണിയിക്കുമാറാകട്ടെ.
റിയോ ഒളിംമ്പിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന പല അത്‌ലറ്റുകളും, ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നീന്തല്‍ താരങ്ങളായ മൈക്കിള്‍ ഫെല്‍പ്‌സും, കാറ്റിയും ദൈവം തങ്ങളുടെ ജീവിതത്തിലെ ദൈവീക ഇടപെടലുകളെ കുറിച്ച് സാക്ഷിക്കുന്നു. ഇവരുടെ പട്ടികയിലേക്ക് വേഗതയുടെ രാജകുമാരനും ഇടംപിടിക്കുകയാണ്.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|