category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുഎസ് തെരഞ്ഞെടുപ്പിനു മുമ്പ് കത്തോലിക്ക വിശ്വാസികള്‍ ചിന്തിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച് ബിഷപ്പുമാര്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
Contentവാഷിംഗ്ടണ്‍: നവംബര്‍ 8നു നടക്കുവാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കത്തോലിക്ക വിശ്വാസികള്‍ ചിന്തിക്കുകയും, സ്വീകരിക്കുകയും ചെയ്യേണ്ട നിലപാടുകളെ സംബന്ധിച്ച് ബിഷപ്പുമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും നടത്തിയ വിവിധ പ്രബോധന വിഷയങ്ങളുടെ വെളിച്ചത്തിലാണ് വിശ്വാസികള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് രൂപീകരിക്കേണ്ടതിനെ സംബന്ധിക്കുന്ന നിര്‍ദേശങ്ങള്‍ ബിഷപ്പുമാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പരസ്യമായി പിന്‍തുണയ്ക്കണമെന്നോ, ഏതെങ്കിലും വ്യക്തികളെ തള്ളികളയണമെന്നോ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നില്ല. മറിച്ച് തെരഞ്ഞെടുപ്പു നടക്കുന്ന സമയം വിശ്വാസികള്‍ ചിന്തിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഈ രേഖ. ഒരു മില്യണിലധികം വരുന്ന ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്ന ദുരവസ്ഥയെ സംബന്ധിച്ച് വേണം വിശ്വാസികള്‍ ആദ്യമായി നിലപാട് സ്വീകരിക്കേണ്ടതെന്നും വിവാഹമെന്ന ജീവിത അന്തസിലൂടെ ദൈവം സ്ഥാപിച്ച കുടുംബത്തെ തകര്‍ക്കുന്ന തിന്മകള്‍ക്കെതിരെ നിലപാട് സ്വീകരിക്കുവാനും ബിഷപ്പുമാരുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രകൃതി സമ്പത്തിനെ നശിപ്പിക്കുകയും പ്രകൃതി വിഭവങ്ങള്‍ കവര്‍ച്ച ചെയ്യുകയും ചെയ്യുന്ന നിലപാട് നിര്‍ത്തുവാന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കുന്നത് പ്രകൃതിയുടെ ചൂഷണമാണെന്നും രേഖ പ്രത്യേകം ചൂണ്ടികാണിക്കുന്നു. ലോകമെമ്പാടും കത്തോലിക്ക വിശ്വാസികള്‍ക്കും ഇതര ക്രൈസ്തവര്‍ക്കും ജീവനും സ്വത്തിനും നേരിടുന്ന ഭീഷണി, യുഎസിലെ വിശ്വാസികള്‍ കണ്ടില്ലെന്നു നടിക്കരുതെന്നും ആഗോള ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി വിശ്വാസികള്‍ നിലപാട് കൈക്കൊള്ളണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ബിഷപ്പുമാര്‍ പറയുന്നു. മത സ്വാതന്ത്ര്യത്തിനു നേരെ യുഎസില്‍ നടക്കുന്ന കടന്നുകയറ്റം കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ലെന്നു പറയുന്ന രേഖ, ഇത് വ്യക്തികള്‍ക്കും സഭയ്ക്കും നേരെയുള്ള അതിക്രമമാണെന്നും സൂചിപ്പിക്കുന്നു. സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ചു വിശ്വാസികള്‍ ശ്രദ്ധയോടെ പഠിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ദുരിതം ഏര്‍പ്പെടുത്തുന്ന നിലപാടുകള്‍ തള്ളണം. അഭയാര്‍ത്ഥി പ്രശ്‌നം യുഎസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന വിഷയവും രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനു മുമ്പ് ഉറപ്പാക്കണമെന്നും രേഖ പറയുന്നുണ്ട്. അവസാനമായി ആഗോള ഭീകരവാദം, യുദ്ധം, സമാധാന ശ്രമങ്ങള്‍ എന്നിവയില്‍ യുഎസിലെ കക്ഷികളുടെ നിലപാട് മനസിലാക്കി, സഭയുടെ പ്രബോധനത്തിനൊപ്പം നിലപാട് സ്വീകരിക്കുന്നവരെ പിന്തുണയ്ക്കുവാനും അമേരിക്കന്‍ ബിഷപ്പുമാര്‍ സംയുക്തമായി തയ്യാറാക്കിയ രേഖ നിര്‍ദ്ദേശിക്കുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-16 00:00:00
KeywordsUS, Catholic, Pravachaka Sabdam
Created Date2016-08-16 18:28:10