Content | കൊച്ചി: മലയാളത്തിലുള്ള സമ്പൂര്‍ണ ബൈബിള്‍ പരിഷ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദേശപ്രകാരം കേരളസഭയിലെ ബൈബിള്‍ പണ്ഡിതരുടെ നേതൃത്വത്തിലാണു പഴയനിയമത്തിന്‍റെ പരിഷ്കരണജോലികള്‍ പുരോഗമിക്കുന്നത്. പരിഷ്കരിച്ച പിഒസി സമ്പൂര്‍ണ ബൈബിള്‍ മൂന്നുവര്‍ഷം കൊണ്ടു പ്രസിദ്ധീകരിക്കാനാണു പദ്ധതി. പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍റര്‍ (പിഒസി) പ്രസിദ്ധീകരിച്ച പുതിയനിയമത്തിന്‍റെ പരിഷ്കരണം നേരത്തേ പൂര്‍ത്തിയായിരുന്നു.
1992ല്‍ പുതിയ നിയമത്തിന്‍റെ പരിഷ്കരണശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും 2005ലാണ് ഇതു സജീവമായത്. കെസിബിസി ബൈബിള്‍ കമ്മീഷന്‍റെ ചെയര്‍മാനായി ദീര്‍ഘകാലം സേവനം ചെയ്ത ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിഷ്കരിച്ച പതിപ്പ് 2012 ഓഗസ്റ്റില്‍ കേരളസഭയ്ക്കു സമര്‍പ്പിച്ചു. ഇപ്പോള്‍ സീറോ മലബാര്‍ കുര്‍ബാനയിലെ പ്രഘോഷണഗ്രന്ഥം പരിഷ്കരിച്ച പിഒസി പുതിയനിയമം അടിസ്ഥാനമാക്കിയുള്ളതാണ്.
പരിഷ്കരിച്ച പതിപ്പ് നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ വലുതാണ്. വായനാക്ഷമതയ്ക്കായി അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്. വാക്യനമ്പരുകള്‍ എടുത്തുകാട്ടിയിട്ടുള്ളതും ഓരോ സുവിശേഷത്തിനും വിശദമായ ആമുഖങ്ങള്‍ നല്‍കിയതും കൂടുതല്‍ അടിക്കുറിപ്പുകള്‍ ചേര്‍ത്തതും പ്രത്യേകതയാണ്.
പുതിയനിയമത്തിന്‍റെ പരിഷ്കൃതപതിപ്പ് ആയിരം എണ്ണം മാത്രമാണ് അച്ചടിച്ചത്. ഇതു പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിയിട്ടില്ല. കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചു പിഒസി പുറത്തിറക്കിയ 'കാരുണ്യത്തിന്‍റെ സുവിശേഷംچ'എന്ന പഠനബൈബിള്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്‍റെ പരിഷ്കരിച്ച രൂപം ഉള്‍ക്കൊള്ളുന്നതാണ്. മറ്റു സുവിശേഷങ്ങളുടെ പരിഷ്കരിച്ച പാഠവും പഠന ബൈബിളായി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും ബൈബിള്‍ പരിഷ്കരണ ടീമിന്‍റെ കോ ഓര്‍ഡിനേറ്ററുമായ റവ ഡോ. ജോഷി മയ്യാറ്റില്‍ പറഞ്ഞു.
ഇദ്ദേഹത്തിനൊപ്പം ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ ഡോ. ജോണ്‍സണ്‍ പുതുശേരി, റവ ഡോ. ഏബ്രഹാം പേഴുംകാട്ടില്‍, റവ ഡോ. ജോസഫ് തൊണ്ടിപ്പറമ്പില്‍, റവ ഡോ. ജയിംസ് ആനാപറമ്പില്‍, റവ ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ എന്നിവരാണു പഴയനിയമ പരിഷ്കരണത്തിനായി കെസിബിസി നിയോഗിച്ചിട്ടുള്ള കോര്‍ ടീമിലുള്ളത്. പിഒസിയില്‍ താമസിച്ചാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
റവ ഡോ. ജോര്‍ജ് കുരുക്കൂര്‍, ഷെവ. പ്രിമൂസ് പെരിഞ്ചേരി എന്നിവരും 125ഓളം ബൈബിള്‍ പണ്ഡിതന്മാരും പദ്ധതിയുമായി സഹകരിക്കുന്നു. പഴനിയമത്തിലെ ഉല്പത്തിയുടെ പുസ്തകത്തിന്‍റെ പരിഷ്കരണം പൂര്‍ത്തിയായിട്ടുണ്ട്. 1977ലാണു പിഒസി ബൈബിളിന്‍റെ പുതിയനിയമം ആദ്യം പ്രസിദ്ധീകരിച്ചത്. 1981ല്‍ സമ്പൂര്‍ണ ബൈബിളും പ്രസിദ്ധീ കരിച്ചു.
കടപ്പാട്: Deepika
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|