Content | “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ലോപ്പാസിന്റെ ഭാര്യ മറിയവും, മഗ്ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു” (യോഹന്നാന്‍ 19:25).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-8}#
നമ്മുടെ വിശ്വാസ തീര്‍ത്ഥാടനത്തിന്റെ അവസാനം നാം എവിടെ എത്തിച്ചേരുമെന്ന് മറിയത്തെ പറ്റി ധ്യാനിച്ചു നാം മനസ്സിലാക്കുന്നു. "പുതിയ ഹവ്വയും സഭയുടെ അമ്മയുമായ പരിശുദ്ധ ദൈവമാതാവ് ക്രിസ്തുവിന്റെ അവയവങ്ങള്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ മാതാവിന്റെ ധര്‍മ്മം തുടര്‍ന്നും നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നു".
( Paul VI, PG 15)
#{red->n->n->വിചിന്തനം:}#
നമുക്ക് മുന്നേ പോയവര്‍ ആരും തന്നെ യാന്ത്രികമായി സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടില്ലെന്നുള്ള കാര്യം നമുക്ക് ഓര്‍മ്മിക്കാം. ആയതിനാല്‍, ദൈവത്തിന്റെ കാരുണ്യം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി, സ്വര്‍ഗ്ഗത്തില്‍ പ്രവർത്തിക്കുന്ന നമ്മുടെ അമ്മയുടെ സഹായം തേടി പ്രാർത്ഥിക്കാം.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |