category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി താന്‍ നേരിടുന്നുണ്ടെന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്ത്തവ പുരോഹിതനായ ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍
Contentലിവര്‍പൂള്‍: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി താന്‍ നേരിടുന്നുണ്ടെന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്ത്തവ പുരോഹിതനായ ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍. ഇറാനില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭയാര്‍ത്ഥിയായി യുകെയില്‍ എത്തിയ മുഹമ്മദ് എഗ്റ്റിഡേറിയന്‍ ക്രിസ്തുവിനെ ജീവിതത്തിലേക്ക് സ്വീകരിച്ച് കൊണ്ട് ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. ഇപ്പോള്‍ അദ്ദേഹം ഒരു വൈദികനായി സേവനം ചെയ്യുകയാണ്. അടുത്തിടെ ഫ്രാന്‍സില്‍ ഐഎസ് തീവ്രവാദികള്‍ ഫാദര്‍ ജാക്വസ് ഹാമലിനെ വധിച്ച സംഭവത്തിന് ശേഷം തനിക്കും ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍, ലിവര്‍പൂള്‍ എക്കോ എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. "ഫാദര്‍ ജ്വാക്വസ് ഹാമല്‍ കൊല്ലപ്പെട്ട സമയം എന്തെല്ലാം വികാരങ്ങള്‍ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നു പോയിരിക്കും. ഞാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ എന്താകുമായിരുന്നു എന്റെ പ്രതികരണം. പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഇനി നേരിടേണ്ടി വന്നാലും യേശുക്രിസ്തുവില്‍ നിന്നും അവന്റെ സ്‌നേഹത്തില്‍ നിന്നും ഞാന്‍ പിന്മാറുകയില്ല. ഞാന്‍ ഒരു അപകടത്തിലോ തീവ്രവാദികളുടെടെ കത്തിക്കുത്തിലോ മരിച്ചു വീഴാം. എന്നാല്‍ ദൈവം ആണ് എന്റെ ജീവന്റെ ഉടമ. അവനായി ഞാന്‍ ജീവിക്കും". ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍ പറഞ്ഞു. ഒരു യാഥാസ്ഥിതിക ഇറാനിയന്‍ മുസ്ലീം കുടുംബത്തിലാണ് മുഹമ്മദ് എഗ്റ്റിഡേറിയന്‍ ജനിച്ചത്. 13-ാം വയസില്‍ ഒരു അപകടത്തില്‍ മുഹമ്മദിന്റെ പിതാവ് മരിച്ചു പോയി. അന്നു മുതല്‍ ഒരു പിതാവിനെ അന്വേഷിച്ച തനിക്ക് പിന്നീട് സ്‌നേഹവാനായ ദൈവപിതാവിനെ ബൈബിളിൽ കണ്ടെത്തുവാന്‍ സാധിച്ചെന്ന് മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. ഇറാന്‍ ഭരണാധികാരികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി രംഗത്ത് വന്ന മുഹമ്മദ് എഗ്റ്റിഡേറിയനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് മുഹമ്മദ് രാജ്യം വിട്ടു. വിമാനത്തിലും, ട്രെയിനിലും, കാല്‍നടയായും നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ നടന്നു കയറിയ മുഹമ്മദ് അവസാനം യുകെയില്‍ എത്തി. യാത്രയിലുടനീളം തന്നെ ക്രൈസ്തവരായ ഒരു സംഘം ആളുകള്‍ തന്നെ സഹായിച്ചിരുന്നതായി മുഹമ്മദ് ഓര്‍ക്കുന്നു. ഈ കാലയളവില്‍ ഒരു സുഹൃത്ത് മുഹമ്മദിനോട് ചോദിച്ചു, നീ ഇസ്ലാമില്‍ സമാധാനം കണ്ടെത്തുന്നുണ്ടോ? ഒറ്റ മറുപടിയില്‍ 'ഉണ്ട്' എന്നു മുഹമ്മദ് പറഞ്ഞപ്പോഴും ഉള്ളിന്റെ ഉള്ളില്‍ അദ്ദേഹം ഒട്ടും സംതൃപ്തനല്ലായിരിന്നു. ഇതിനിടെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഏറെ നാള്‍ തടവിലായ മുഹമ്മദിനെ രാജ്യത്തു നിന്നും നാടുകടത്തുവാന്‍ യുകെ സര്‍ക്കാര്‍ തയ്യാറെടുത്തു. തിരികെ ഇറാനിലേക്ക് ചെന്നാല്‍ ജീവന്‍ നഷ്ടമാകുമെന്ന് ഉറപ്പായ മുഹമ്മദ് പരീക്ഷണാര്‍ത്ഥം ക്രൈസ്തവ സുഹൃത്തുക്കളില്‍ നിന്ന്‍ പരിചയപ്പെട്ട സത്യ ദൈവത്തിനു ഒരു വാക്കു കൊടുത്തു. "എന്റെ ജീവന്‍ നീ സംരക്ഷിച്ചാല്‍ അത് ഞാന്‍ നിനക്കായി നല്‍കാം". ദൈവത്തിന്റെ വലിയ ഇടപെടലെന്ന് വിശേഷിപ്പിക്കാം, യുകെ സര്‍ക്കാര്‍ മുഹമ്മദിനെ നാടുകടത്തുവാനുള്ള തീരുമാനം അത്ഭുതകരമായി ഉപേക്ഷിച്ചു. യേശു തന്റെ ജീവനെ സംരക്ഷിച്ചതായി മനസിലാക്കിയ മുഹമ്മദ് അവിടുത്തേക്ക് നല്‍കിയ വാക്കും പാലിച്ചു. പിന്നീടുള്ള ജീവിതം മുഹമ്മദ് ക്രിസ്തുവിനായി നല്‍കി. ഇന്ന്‍ ഇറാനില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളുടെ ഇടയില്‍ സേവനം ചെയ്യുകയാണ് ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍. പേര്‍ഷ്യന്‍ ഭാഷയിലുള്ള ആരാധനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. തീവ്രവാദികള്‍ തന്റെ ജീവനെ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് മനസിലാക്കിയിട്ടും ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍ നിന്നു ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ഈ വൈദികന്‍ തറപ്പിച്ച് പറയുന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-08 00:00:00
Keywordsമുസ്ലിം, ഇസ്ലാം
Created Date2016-08-08 18:14:06