category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | തീവ്രവാദികളെ ഭയന്ന് നാടുവിട്ട ഇറാഖി നിവാസികള്‍ തിരികെ മടങ്ങണമെന്ന് കല്‍ദായന്‍ പാത്രീയാര്‍ക്കീസിന്റെ ആഹ്വാനം |
Content | ബാഗ്ദാദ്: ഇറാഖിന്റെ പുനരുദ്ധാരണത്തിന് തീവ്രവാദികളെ ഭയന്ന് നാടുവിട്ട ഇറാഖി നിവാസികള്‍ തിരികെ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് കല്‍ദായന്‍ കത്തോലിക്ക പാത്രീയാര്‍ക്കീസ് ലൂയിസ് സക്കോയുടെ ആഹ്വാനം. ഐഎസ് തീവ്രവാദികളെ ഭയന്ന് ഓടിപോയവര്‍ തിരികെ മടങ്ങിയാല്‍ മാത്രമേ പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യം കുറയ്ക്കുവാന്‍ കഴിയുകയുള്ളു. ഇതിലൂടെ മാത്രമേ തകര്‍ന്ന മൊസൂളിനേയും നിനവ താഴ്‌വരയേയും പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുകയുള്ളുവെന്നും പാത്രീയാര്‍ക്കീസ് അഭിപ്രായപ്പെടുന്നു. മടങ്ങിയെത്തുന്ന കുടുംബങ്ങള്‍ക്ക് തീവ്രവാദത്തെ തുടച്ചുനീക്കുവാന്‍ കഴിയും. അക്രമമല്ല ശരിയായ മാര്‍ഗമെന്ന് അഹിംസയിലൂടെ കാണിച്ചു കൊടുക്കണം". സമാധാനപൂര്‍വ്വമുള്ള സഹവര്‍ത്തിത്വത്തിനായി ഒരുമയോടെ മറ്റുള്ളവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നേതൃത്വം ക്രൈസ്തവര്‍ ഏറ്റെടുക്കണമെന്നും പാത്രീയാര്‍ക്കീസ് ലൂയിസ് സക്കോ പറയുന്നു. "തീവ്രവാദം ഇപ്പോഴും പലമേഖലകളിലും സജീവമായി നിലനില്‍ക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ പലയിടത്തും നടമാടുന്നു. തീവ്രവാദത്തിനും അഴിമതിക്കും ദാരിദ്രത്തിനും രോഗത്തിനും വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്കുമെല്ലാം നമുക്ക് പരിഹാരം കാണണം. ഇതിനെല്ലാം വേണ്ടി പ്രവര്‍ത്തിക്കാം എന്ന് ഉറപ്പ് നല്‍കിയവര്‍ അതിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം". പാത്രീയാര്‍ക്കീസ് പറഞ്ഞു. ഇറാഖി നിവാസികള്‍ മടങ്ങിയെത്തി മേഖലയിലെ സജീവ സാന്നിധ്യമാകുന്നതോടെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും ഇല്ലാതെയാകുമെന്നും പാത്രീയാര്‍ക്കീസ് പറയുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-06 00:00:00 |
Keywords | isis,iraq,christian,come,back,home,caldean,catholic,bishop |
Created Date | 2016-08-06 11:01:20 |