Content | “അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉïായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി” (വെളിപാട് 21:4).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-3}#
“അവള്‍ മഹത്വമുള്ളവളായിരുന്നു, നേരുള്ള ഒരാത്മാവ്, പ്രകാശമുള്ളത്, അതോടൊപ്പം ഒരു വാളിനേക്കാള്‍ മൂര്‍ച്ചയേറിയവളും. എന്നിരുന്നാലും പൂര്‍ണ്ണതയുള്ള ഒരു വിശുദ്ധയായിരുന്നില്ല. പാപിനിയായ ഒരു സ്ത്രീ പാപിയായ ഒരു പുരുഷനെ വിവാഹം കഴിക്കുന്നു; ദൈവത്തിന്റെ ഇതുവരെ രോഗശമനം ലഭിച്ചിട്ടില്ലാത്ത രണ്ട് രോഗികള്‍. വറ്റുവാനായി അവിടെ കണ്ണുനീര്‍ മാത്രമല്ല ഉള്ളതെന്ന് എനിക്കറിയാം, കഴുകപ്പെടേണ്ട മാലിന്യങ്ങളും ഉണ്ട്. വാള്‍ കൂടുതല്‍ തിളക്കമുള്ളതാക്കപ്പെടും...എന്നിരുന്നാലും ദൈവമേ! മൃദുവായി, മൃദുവായി.”
(C.S. ലെവിസ്, അത്മായ ദൈവശാസ്ത്രജ്ഞന്‍, ക്രിസ്തീയ പണ്ഡിതന്‍, കവി, ഗ്രന്ഥരചയിതാവ്, ‘എ ഗ്രീഫ് ഒബ്സെര്‍വ്ഡ്’ എന്ന പുസ്തകത്തില്‍ C.S. ലെവിസ് തന്റെ ഭാര്യയായിരുന്ന ഹെലന്‍ ജോയ് ഡേവിഡ്മാനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് )
#{red->n->n->വിചിന്തനം:}#
വിവാഹ കുര്‍ബ്ബാനകളിലെ യാചനാ പ്രാര്‍ത്ഥനയില്‍ നമ്മില്‍ നിന്നും വിട്ടു പിരിഞ്ഞവരെ കൂടി ഓര്‍മ്മിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
|