Content | "എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്"(എഫേസോസ് 5:30).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 4}#
വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. ദീപസ്തംഭത്തിലെ പ്രകാശനാളങ്ങള്‍ പോലെ ദൈവജനമാകെ ക്രിസ്തുവിന്റെ പാതയിലുള്ള മുന്നേറ്റത്തിലാണ്. വിശുദ്ധ പൗലോസ് സഭയെ ദൈവത്തിന്റെ ആലയത്തോടും, മനുഷ്യശരീരത്തോടും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ''നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരമാകുന്നു, ഓരോരുത്തനും അവന്റെ അവയവമാണ്.'' എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മ്മമല്ല. ശരീരത്തിലെ ജീവന് പ്രവര്‍ത്തനശക്തി നല്‍കുന്നത് ഇതാണ്.
മാമോദീസാ-സ്ഥൈര്യലേപന കൂദാശകള്‍ സ്വീകരിച്ച നിങ്ങള്‍ ക്രിസ്തുവില്‍ ഒന്നാണ്. ആകമാന അല്‍മായ സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മൂലകോശങ്ങളെന്നു നാമോരോരുത്തരേയും വിശേഷിപ്പിക്കാം. ഇവിടെ സ്ത്രീയോ പുരുഷനോ എന്നുള്ള അടിസ്ഥാനവ്യത്യാസമില്ല. ആത്മാര്‍ത്ഥമായും സഭ നിങ്ങളോരുത്തരേയും വിലമതിക്കുന്നുണ്ട്: ദൈവം നിങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തെ പ്രതി അനേകര്‍ക്ക് മുന്നില്‍ ക്രിസ്തുവിന് സാക്ഷികളായി തീരാന്‍ പരിശ്രമിക്കൂ.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }} |