Content | “കര്‍ത്താവ് അവരുടെ പ്രാര്‍ത്ഥന കേട്ടു; അവരുടെ ക്ലേശങ്ങള്‍ കാണുകയും ചെയ്തു. യൂദയായിലും ജെറുസലേമിലുമുള്ള ജനം സര്‍വ്വശക്തനായ കര്‍ത്താവിന്റെ വിശുദ്ധ മന്ദിരത്തിനു മുന്നില്‍ അനേക ദിവസം ഉപവസിച്ചു” (യൂദിത്ത് 4:13).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-31}#
"ശുദ്ധീകരണസ്ഥലം ഒരു ശിക്ഷയാണ് എന്ന് തറപ്പിച്ചു പറയുന്നവര്‍ ഒരുപക്ഷേ ശുദ്ധീകരണസ്ഥലത്തെ തെറ്റായി വീക്ഷിക്കുന്നത് കൊണ്ടാവാം. ദൈവം ആരോടും പകരം വീട്ടുവാന്‍ ശ്രമിക്കുകയില്ല; ആത്മാക്കളുടെ അഭിവൃദ്ധിയെ കുറക്കുവാനുള്ള സ്ഥലമല്ല ശുദ്ധീകരണസ്ഥലം. ശുദ്ധീകരണസ്ഥലമെന്ന അവസ്ഥയുടെ ഉദ്ദേശം ആഴത്തില്‍ ചിന്തിക്കുകകയാണെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ ആനന്ദം അനുഭവിക്കുന്നതിനായി ഒട്ടും തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലാത്ത ആത്മാക്കളെ കാരുണ്യപൂര്‍വ്വം തയ്യാറാക്കുക എന്നതാണ്"'.
"ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ സ്വര്‍ഗ്ഗത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാനായി ദൈവം മനുഷ്യരെ സുവിശേഷങ്ങളാല്‍ സജ്ജരാക്കിയിരുന്നു. സ്വര്‍ഗ്ഗീയ ആനന്ദം നുകരുവാനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ വേണ്ടി എണ്ണമില്ലാത്തത്ര അവസരങ്ങള്‍ ദൈവം ഭൂമിയിലെ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ ദൈവത്തെ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുകയും, അലസമായ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുകയാണെങ്കില്‍, അതുമൂലം അവര്‍ക്ക് അസ്ഥിരവും, ഒട്ടും തന്നെ സുരക്ഷിതമല്ലാത്തതുമായ അവസ്ഥയെ നേരിടേണ്ടതായി വരില്ലേ?"
(ഫാദര്‍ മൈക്കേല്‍ ജെ. ടെയ്‌ലര്‍, S.J, ഗ്രന്ഥരചിയിതാവ്).
{{എന്താണു ശുദ്ധീകരണ സ്ഥലമെന്ന്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }}
#{red->n->n->വിചിന്തനം:}#
നിത്യ ജീവിതത്തിനായി ഏറ്റവും നല്ല രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുക
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |