category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാന്‍സില്‍ നടന്ന ആക്രമണത്തെ അപലപിക്കുന്നതായി മാര്‍പാപ്പ
Contentവത്തിക്കാന്‍: ഫ്രാന്‍സില്‍ തീവ്രവാദികള്‍ ദേവാലയത്തില്‍ കയറി പുരോഹിതന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായി അപലപിച്ചു. വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബോര്‍ഡിയാണ് വൈദികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാര്‍പാപ്പയുടെ പ്രതികരണം അറിയിച്ചത്. വേദനയും ഭീതിയും ഉളവാക്കുന്ന ആക്രമണമാണ് ഫ്രാന്‍സില്‍ ഉണ്ടായതെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും പരിശുദ്ധ പിതാവ് പറഞ്ഞതായി ഫാദര്‍ ഫെഡറിക്കോ അറിയിച്ചു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്നതായി പറഞ്ഞ പിതാവ്, ദുഃഖത്തിലായിരിക്കുന്ന വൈദികന്റെ പ്രിയപ്പെട്ടവരെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നതായും പറഞ്ഞു. ദൈവസ്നേഹത്തെ പറ്റി സദാ പ്രസംഗിക്കപ്പെടുന്ന ദേവാലയത്തില്‍ ആക്രമണം നടന്നത് ഏറെ മുറിവേല്‍പ്പിക്കുന്നതാണെന്നും വത്തിക്കാന്റെ പ്രതികരണത്തില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്നു ഭയത്തിലും ദുഃഖത്തിലുമായിരിക്കുന്ന ഫ്രാന്‍സിലെ സഭയോടുള്ള ഐക്യദാര്‍ഢ്യം വത്തിക്കാന്‍ അറിയിച്ചു. പോളണ്ടില്‍ നടക്കുന്ന ലോകയുവജന ദിനത്തില്‍ പങ്കെടുക്കുവാനായി എത്തിയ റൊയിനിലെ ആര്‍ച്ച് ബിഷപ്പ് ഡോമനിക്യു ലെബ്‌റണ്‍ തന്റെ രൂപതയിലെ ദേവാലയത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തിരികെ മടങ്ങി. "ദൈവസന്നിധിയില്‍ ഞാന്‍ ഉറക്കെ നിലവിളിക്കുന്നു. വിശ്വാസികളും അവിശ്വാസികളുമായ ഫ്രാന്‍സിലെ സഹോദരങ്ങളെല്ലാം ഈ ദുഃഖത്തില്‍ പങ്കു ചേരണമെന്നും അപേക്ഷിക്കുന്നു. സാഹോദര്യം വളര്‍ത്തുവാനും ദൈവവചനം പ്രഘോഷിക്കുവാനും സ്‌നേഹത്തിന്റെ വാക്കുകള്‍ മാത്രം പറയുവാനും വേണ്ടി നിലനില്‍ക്കുന്ന സഭയ്ക്ക് അക്രമികളോട് അതേ നാണയത്തില്‍ തിരിച്ചടിക്കുവാന്‍ ഒരിക്കലും സാധിക്കില്ല. യുവാക്കളെ, നിങ്ങള്‍ മാനവീകതയുടെ പുതിയ സാക്ഷികളാകൂ. അക്രമത്തിന്റെ വഴി ഒരിക്കലും സ്വീകരിക്കാതെ സ്‌നേഹത്തിന്റെ പാതയിലൂടെ മാത്രം ചലിക്കൂ". പോളണ്ടില്‍ നിന്നും മടങ്ങുന്നതിന് മുമ്പ് ആര്‍ച്ച് ബിഷപ്പ് ലെബ്‌റണ്‍ ലോകയുവജന ദിനത്തില്‍ പങ്കെടുക്കുവാനായി എത്തിയ യുവാക്കളോടായി പറഞ്ഞു. 'അള്ളാഹു അക്ബര്‍' എന്ന് ദേവാലയത്തിനുള്ളില്‍ അലറിവിളിച്ചാണ് ആയുധധാരികള്‍ ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ മോളിന്‍സ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. വൈദികനെ കൊലപ്പെടുത്തിയത് പത്തൊന്‍പതു വയസുള്ള എദല്‍ കെര്‍മിച്ചി എന്ന ചെറുപ്പക്കാരനാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ്, പ്രധാനമന്ത്രി മാനുവേല്‍ വല്ലാസ്, കര്‍ദിനാള്‍ റോബെര്‍ട്ട് സാറാ തുടങ്ങിയ നിരവധി പേര്‍ സംഭവത്തില്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-07-27 00:00:00
KeywordsFrance,terrorist,attack,priest,killed,isis,pope,condolences
Created Date2016-07-27 08:38:05