Content | കോട്ടയം: ക്നാനായ സമുദായം സീറോ മലബാര്‍ സഭയിലൂടെ സാര്‍വത്രിക സഭയ്ക്കു നല്‍കിയ വലിയ സംഭാവനയാണു മാര്‍ കുര്യന്‍ വയലുങ്കലിന്‍റെ സ്ഥാനലബ്ദിയെന്നും സഭയുടെ കൂട്ടായ്മ പരിപോഷിപ്പിക്കുന്ന അജപാലന ശുശ്രൂഷയുടെ വളര്‍ച്ചയാണ് ഇതിലൂടെ ദര്‍ശിക്കാന്‍ സാധിക്കുന്നതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ കുര്യന്‍ വയലുങ്കലിന്‍റെ മെത്രാഭിഷേക ചടങ്ങില്‍ ആശംസയര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭാ കാര്യങ്ങള്‍ സംബന്ധിച്ചു വിശദാംശങ്ങളില്‍ ചെന്നെത്തുന്ന പാണ്ഡിത്യം മാര്‍ കുര്യന്‍ വയലുങ്കലിനുണ്ട്. തദ്ദേശിയരും വിദേശിയരും തിങ്ങി പാര്‍ക്കുന്ന പ്രദേശമാണു പപ്പുവാ ന്യുഗിനി വളരെയേറെ ദാരിദ്ര്യവും പിന്നോക്കവസ്ഥയുമുള്ള പ്രദേശം. ഒപ്പം വിശ്വാസം ഇനിയും ആഴപ്പെടേണ്ടതുമായ ഒരു സമൂഹവും. ഈ സമൂഹത്തെ സാര്‍വത്രിക സഭയുടെ മുഖ്യധാരയിലേക്ക് ആനയിക്കാന്‍ മാര്‍ കരുന്‍ വയലുങ്കലിനു കഴിയുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
ഓരോ മെത്രാന്‍റെയും പ്രഥമ കടമ സഭയെ മാര്‍പാപ്പയോടു ബന്ധിപ്പിക്കുക എന്നതാണ്. അതായത് സഭയെ ദൈവത്തോടും മനുഷ്യരോടുമുള്ള കൂട്ടായ്മയില്‍ വളര്‍ത്തുക എന്നര്‍ഥം. ഇതിനുള്ള പ്രാധാന മാര്‍ഗം പ്രാര്‍ഥനയാണ്. കര്‍ത്താവായ ദൈവം സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്‍റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണ് ഓരോ മെത്രാന്‍മാരെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|