category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതിരുനാൾ പ്രഭയിൽ ഭരണങ്ങാനം; പ്രധാന തിരുനാള്‍ നാളെ
Contentഭരണങ്ങാനം: ജപമാല പ്രാര്‍ത്ഥനയാല്‍ മുഖരിതമായ ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടവും പട്ടണവും പ്രധാന തിരുനാളിന് ഒരുങ്ങി. സഹനത്തിന്റെ അമ്മയ്ക്ക് നേർച്ചകാഴ്ചകളുമായി രാപകൽ ഭേദമില്ലാതെ ജനങ്ങൾ ഒഴുകിയെത്തുകയാണ്. അൽഫോൻസാമ്മ വിശുദ്ധയായ ശേഷമുള്ള ഏഴാമത് തിരുനാൾ ആഘോഷത്തിനാണ് നാട് ആതിഥ്യമരുളുന്നത്. വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനമായ ജപമാല മെഴുകുതിരി പ്രദക്ഷിണത്തിൽ പതിനായിരങ്ങളാണ് അണിചേരുന്നത്. തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 5.15നും 6.30നും 8.30നും വിശുദ്ധ കുർബാന നടന്നു. ഉച്ചകഴിഞ്ഞ് 2.30നും നാലിനും വി. കുർബാന ഉണ്ടാകും. വൈകിട്ട് 5ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ ഇടവക ദേവാലയത്തിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും. വൈകിട്ട് 6.30ന് ഇടവക ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന ജപമാല–മെഴുകുതിരി പ്രദക്ഷിണം അൽഫോൻസാമ്മ ജീവിച്ചു മരിച്ച ക്ലാരമഠത്തിലെത്തും. അൽഫോൻസാമ്മയുടെ സംസ്‌കാര ശുശ്രൂഷയിലും വിലാപയാത്രയിലും ചുരുക്കം ആളുകളാണ് എത്തിയിരുന്നതെങ്കിൽ ഇന്ന് ജപമാല പ്രദക്ഷിണത്തിൽ അണിചേരാൻ ജനസാഗരം ഒഴുകിയെത്തും. പ്രധാന തിരുനാൾ ദിവസമായ നാളെ രാവിലെ 4.45 ന് ഫാ. ഫ്രാൻസീസ് വടക്കേലും, 6ന് ഫാ. ബക്കുമാൻസ് കുന്നുംപുറവും വിശുദ്ധ കുർബാനയർപ്പിക്കും. 7.15 ന് നേർച്ചയപ്പം വെഞ്ചരിപ്പ്. 7.30ന് ഇടവകദേവാലയത്തിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ കുർബാനയർപ്പിക്കും. 8.15 നും 9.15നും കുർബാന. 10 മണിക്ക് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കാർമ്മികത്വത്തിൽ തിരുനാൾ റാസയും സന്ദേശവും നടക്കും. റവ.ഡോ. തോമസ് പുതുകുളങ്ങര, ഫാ. ജോസഫ് അരിമറ്റം എന്നിവർ സഹകാർമ്മികരാവും. 12ന് ആഘോഷമായ തിരുനാൾ ജപമാല പ്രദക്ഷിണം. ഫാ.തോമസ് ഓലിക്കൽ്, ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഫാ.അലക്‌സ് പൈകട എന്നിവർ സഹകാർമ്മികത്വം വഹിക്കും. 2.30നും 3.30നും, 4.30 നും 5.30 നും ഫാ. മാത്യു കോരക്കുഴ, ഫാ. എബ്രഹാം വെട്ടുവയലിൽ, റവ. ഡോ. ജോസഫ് തടത്തിൽ, റവ. ഡോ. ജോസഫ് കുഴിഞ്ഞാലിൽ എന്നിവർ കുർബാനയിൽ കാർമികത്വം വഹിക്കും. തീര്‍ത്ഥാടകരുടെ ക്രമാതീതമായ ഒഴുക്കിനെ തുടര്‍ന്നു ഭരണങ്ങാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-07-27 00:00:00
Keywords
Created Date2016-07-27 13:34:51