category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപോളണ്ടില്‍ നടക്കുന്ന ലോകയുവജന സംഗമത്തില്‍ ആവേശമാകാന്‍ ജീസസ് യൂത്തിന്റെ നാലു ബാന്റുകളും
Contentവത്തിക്കാന്‍: പോളണ്ടില്‍ നടക്കുന്ന ലോകയുവജന സംഗമത്തില്‍ ജീസസ് യൂത്തിന്റെ നാലു ബാന്റുകള്‍ തങ്ങളുടെ സംഗീത പ്രകടനം കാഴ്ചവയ്ക്കും. ഇതിനായുള്ള ക്ഷണം സംഘാടകരുടെ ഭാഗത്തു നിന്നും ജീസസ് യൂത്തിന് ലഭിച്ചു. ഭാരതത്തിലും യുഎഇയിലുമുള്ള നാലു ബാന്റുകള്‍ക്കാണ് ലോകയുവജന സംഗമത്തില്‍ പങ്കെടുക്കുവാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. ഭാരതത്തിലെ കത്തോലിക്ക യുവജനങ്ങളുടെ ആദ്യത്തെ സംഗീത കൂട്ടായ്മയായ 'റെക്‌സ്ബാന്റ്' ആണ് ജൂലൈ 30-ന് നടക്കുന്ന രാത്രി ജാഗരണ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് തങ്ങളുടെ പരിപാടി അവതരിപ്പിക്കുക. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന 'മാസ്റ്റര്‍ പ്ലാന്‍, ഇന്‍സൈഡ് ഔട്ട്' ഭാരതത്തിലും മറ്റു രാജ്യങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന 'ആക്ട് ഓഫ് അപ്പോസ്‌ത്തോല്‍' എന്നീ ബാന്‍റുകളും വിവിധ സമയങ്ങളില്‍ തങ്ങളുടെ സംഗീത പ്രകടനങ്ങള്‍ ലോക യുവജന സമ്മേളനത്തില്‍ കാഴ്ചവയ്ക്കും. ലോകയുവജന സംഗമത്തില്‍ ബാന്റുകള്‍ക്ക് സംഗീതം അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജീസസ് യൂത്തിന്റെ കോര്‍ഡിനേറ്ററായ മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "ജീസസ് യൂത്തിന്റെ നാലു ബാന്റുകളേയും ലോകയുവജന സമ്മേളനത്തില്‍ പരിപാടി അവതരിപ്പിക്കുവാന്‍ ക്ഷണിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഞങ്ങളുടെ ബാന്റുകള്‍ 14 പരിപാടികള്‍ അവതരിപ്പിക്കും". മനോജ് സണ്ണി പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ലോകയുവജന ദിനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്ന രണ്ടാമത്തെ സംഗീത കൂട്ടായ്മയാണു റെക്‌സ്ബാന്റ്. 2002-ല്‍ ടൊറണ്ടോയില്‍ നടന്ന പരിപാടിയിലാണ് ഇവര്‍ ആദ്യമായി പങ്കെടുക്കുന്നത്. പിന്നീട് വിവിധ സ്ഥലങ്ങളിലായി നടന്ന എല്ലാ ലോകയുവജന സമ്മേളനങ്ങളിലും റെക്‌സ്ബാന്റ് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 2013-ലെ ലോകയുവജന ദിനത്തില്‍ മാര്‍പാപ്പ സന്ദേശം നല്‍കുന്നതിനു തൊട്ടുമുമ്പാണ് റെക്‌സ്ബാന്റ് തങ്ങളുടെ പരിപാടി അവതരിപ്പിച്ചത്. 'ഓണ്‍ മൈ നീസ്' (on my knees) എന്ന പുതിയ സംഗീത ആല്‍ബം ഉടന്‍ പുറത്തിറക്കുവാനിരിക്കുകയാണ് റെക്‌സ്ബാന്റ്. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ വര്‍ഷത്തെ പ്രതിപാദിക്കുന്ന പാട്ടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീസസ് യൂത്ത് എന്ന സംഘടനയിലൂടെയാണ് എല്ലാ ബാന്റുകളും രംഗത്ത് വന്നത്. കേരളത്തില്‍ ആരംഭം കുറിച്ച കത്തോലിക്ക യുവജനങ്ങളുടെ കൂട്ടായ്മയായ ജീസസ് യൂത്ത് ഇന്ന്‍ 35 രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. നേരത്തെ ജീസസ് യൂത്ത് മൂവ്‌മെന്റിനു വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-07-18 00:00:00
Keywordsrexband,jesus,youth,world,youth,day,poland
Created Date2016-07-18 07:56:22