Content | “ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക, മരിച്ചവരോടുള്ള കടമ മറക്കരുത്” (പ്രഭാഷകന്‍ 7:33).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-10}#
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാം മറക്കാറുണ്ടോ? സാന്‍ ജിയോവന്നി റോട്ടെണ്ടോ സെമിനാരിയില്‍ ഉണ്ടായിരുന്നതും വിശുദ്ധ പാദ്രെ പിയോ ഉപയോഗിച്ചിരുന്നതുമായ ഓര്‍മ്മിക്കുവാന്‍ സഹായിക്കുന്ന പെട്ടിയേപ്പോലെ ഒരെണ്ണം നമ്മുടെ മുറിയിലും ഉണ്ടാകുന്നത് നല്ലതാണ്. ഏതാണ്ട് നൂറോളം പാപങ്ങള്‍ ഇതിലുണ്ട്. ‘ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വളരെ ചെറുതും അനായാസവുമായ ഒരു മാര്‍ഗ്ഗം’ എന്നതായിരുന്നു അതിന്റെ തലക്കെട്ട്.
പാപങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്ന എണ്ണമിട്ട തകിടുകള്‍ അടങ്ങിയ ഒരു ചെറിയ പെട്ടിയായിരുന്നു അത്. അതില്‍ പറഞ്ഞിരിക്കുന്ന നിരവധി പാപങ്ങള്‍ക്ക് വേണ്ടിയാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സഹനങ്ങള്‍ അനുഭവിക്കുന്നത്. പാദ്രെ പിയോ അതിന് സമീപത്ത് കൂടി പോകുമ്പോഴൊക്കെ ഒരു തകിട് തിരഞ്ഞെടുക്കുകയും, അതില്‍ പറഞ്ഞിട്ടുള്ള പാപത്തെ സമര്‍പ്പിച്ച് ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി ‘നിത്യ ശാന്തിക്ക്’ വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന' ചൊല്ലുക പതിവായിരുന്നു.
(ഫാദര്‍ അലെസ്സിയോ പാരെന്റേ, O.F.M. Cap., പിയെട്രേല്‍സിനായിലെ വിശുദ്ധനായ പിയോയുടെ പ്രബോധനങ്ങളുടെ പ്രചാരകന്‍).
#{red->n->n->വിചിന്തനം:}#
നിങ്ങളുടെ കുടുംബത്തിലെ മരിച്ചു പോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഒരു ‘ശുദ്ധീകരണ പെട്ടി’ ഉണ്ടാക്കുക. അതിലെ ഓരോ പാപങ്ങളുടെയും പരിഹാരത്തിനായി ‘നിത്യ ശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന' ഓരോ തവണയും ആവര്‍ത്തിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |