Content | “സ്വര്‍ഗ്ഗത്തില്‍ അങ്ങല്ലാതെ എനിക്ക് ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരേയും ആഗ്രഹിക്കുന്നില്ല” ( സങ്കീര്‍ത്തനങ്ങള്‍ 73:25).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-9}#
“മരിച്ചു പോയ സിസ്റ്റര്‍മാരിലൊരാളുടെ ആത്മാവ്, ഈ സായാഹ്നത്തില്‍ എന്റെ പക്കല്‍ വന്ന് ഒരു ദിവസം ആ ആത്മാവിനായി ഉപവാസമനുഷ്ടിക്കുവാനും, ആ ദിവസത്തെ എന്റെ എല്ലാ ആത്മീയ പ്രവര്‍ത്തനങ്ങളും ആ ആത്മാവിനുവേണ്ടി സമര്‍പ്പിക്കുവാനും എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അപ്രകാരം ചെയ്യാമെന്ന് പറഞ്ഞു.
അടുത്ത ദിവസം അതിരാവിലെ മുതല്‍ ഞാന്‍ ആ ആത്മാവിനായി എനിക്ക് കഴിയാവുന്നതെല്ലാം ചെയ്തു.
#{red->none->b->Must Read: }# {{എന്താണ് ശുദ്ധീകരണസ്ഥലം? -> http://www.pravachakasabdam.com/index.php/site/news/846 }}
വിശുദ്ധ കുര്‍ബ്ബാനക്കിടയില്‍ ആ ആത്മാവ് അനുഭവിക്കുന്ന പീഡനങ്ങളെ വെളിപ്പെടുത്തുന്ന ഒരനുഭവം എനിക്കുണ്ടായി. ദൈവത്തോട് എനിക്ക് അടങ്ങാത്ത ഒരു ദാഹം അനുഭവപ്പെട്ടു, ദൈവത്തോട് ചേരുവാന്‍ മരിക്കുവാന്‍ പോലും തോന്നുന്നതായി എനിക്ക് അനുഭവപ്പെട്ടു. കുറച്ച് നേരത്തേക്ക് മാത്രമേ ഈ അനുഭവം നിലനിന്നുള്ളൂവെങ്കിലും, ദൈവത്തോടുള്ള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ അടങ്ങാത്ത ആഗ്രഹം എപ്രകാരമാണെന്ന് എനിക്ക് മനസ്സിലായി”
വിശുദ്ധ ഫൗസ്റ്റീന (ഡയറി 1185-1186).
#{red->n->n->വിചിന്തനം:}#
ഭക്ഷണത്തിന് മുന്‍പും പിന്‍പും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |