category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവത്തിന്റെ നിയമങ്ങൾക്കെതിരായ കോടതി വിധികള്‍; രാഷ്ട്രീയ തീരുമാനത്തിനായി ശ്രമങ്ങള്‍ നടത്തുമെന്ന് അമേരിക്കയിലെ ബിഷപ്പുമാര്‍
Contentവാഷിംഗ്ടണ്‍: അമേരിക്കയിൽ ദൈവത്തിന്റെ നിയമങ്ങൾക്കെതിരായി അടുത്തിടെ പുറത്തുവന്ന വന്ന ചില കോടതി വിധികള്‍ കത്തോലിക്ക സഭയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. സ്വവര്‍ഗവിവാഹം, ഗര്‍ഭഛിദ്രം, കുടിയേറ്റക്കാരുടെ സംരക്ഷണം എന്നീ മേഖലകളിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാഴ്ച്ചപാടുകള്‍ക്കുമാണ് വിധി മൂലം കൂടുതല്‍ പ്രശ്‌നങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നത്. പുതിയ കോടതി വിധികളെ ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നു ബിഷപ്പുമാര്‍ സംഭവങ്ങളോട് പ്രതികരിച്ചു. ജൂണ്‍ 30-ാം തീയതി കാര്‍ള്ടണ്‍ റീവ്‌സ് എന്ന ജില്ലാകോടതി ജഡ്ജി സ്വവര്‍ഗവിവാഹം സംബന്ധിച്ച് സഭയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ഒരു വിധി മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. സ്വവര്‍ഗവിവാഹം സഭയ്ക്ക് നടത്തി നല്‍കാതിരിക്കുവാനുള്ള അധികാരം നിയമം നല്‍കിയിരുന്നു. മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന ഇത്തരം കാര്യങ്ങളില്‍ സഭയായിരുന്നു അന്ത്യമ തീരുമാനം എടുത്തിരുന്നത്. എന്നാല്‍ ഇത്തരമൊരു നിയമം നിലനില്‍ക്കില്ലെന്നും സ്വവര്‍ഗവിവാഹം വിലക്കുന്ന സഭയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന നിയമം ഇന്‍ജക്ഷനിലൂടെ മരവിപ്പിക്കുകയാണെന്നും ജഡ്ജി തന്റെ ഉത്തരവില്‍ പറയുന്നു. മിസിസിപ്പിയില്‍ ഇനി മുതല്‍ പുതിയ നിയമം നടപ്പിലാക്കണമെന്നും വിധി വ്യവസ്ഥ ചെയ്യുന്നു. ഭരണഘടനയുടെ ഒന്നാം ഭേദഗതിയില്‍ തന്നെ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന തരത്തിലുള്ള വ്യവസ്ഥ ഉറപ്പ് നല്‍കുന്നുണ്ടെന്നും ഇതിനാല്‍ തന്നെ സ്വവര്‍ഗവിവാഹിതരെ മാറ്റി നിര്‍ത്തികൊണ്ടുള്ള മറ്റ് നിയമങ്ങള്‍, സഭയ്ക്ക് പ്രത്യേകമായി അനുവദിക്കേണ്ടതില്ലെന്നും ജഡ്ജി വിലയിരുത്തുന്നു. മിസിസിപ്പിയിലെ കീഴ്‌കോടതി തടയുവാന്‍ വിസമ്മതിച്ച ഗര്‍ഭഛിദ്ര നിയമം റദ്ദാക്കണമെന്ന ആവശ്യം സുപ്രീകോടതിയും തള്ളിയതാണ് സഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രണ്ടാമത്തെ കോടതി ഇടപെടല്‍. ഗര്‍ഭം അലസിപ്പിക്കുവാന്‍ വേണ്ടി തുടങ്ങിയിരിക്കുന്ന ചെറു ക്ലിനിക്കുകളെ നിയന്ത്രിക്കുന്ന ഒരു ബില്ലാണ് കീഴ്‌കോടതി റദ്ദാക്കിയത്. നിലവിൽ ചെറുക്ലിനിക്കുകളില്‍ ഡോക്ടറുമാരുടെ സേവനവും മറ്റ് വിദഗ്ധ സൗകര്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഗര്‍ഭഛിദ്രത്തിനായി സ്ത്രീകളെ പ്രവേശിപ്പിക്കുവാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിച്ചവര്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്ന് വാദിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ വാദം കോടതി അംഗീകരിച്ചു. സുപ്രീംകോടതിയില്‍ ഭൂരിപക്ഷം ജഡ്ജിമാരും ഈ വാദത്തോട് യോജിച്ചതൊടെ ഗര്‍ഭഛിദ്രം വര്‍ധിക്കുമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. 2014-ല്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ കൊണ്ടുവന്ന കുടിയേറ്റക്കാരുടെ സംരക്ഷണ ബില്ലായ 'ഡാക്ക'യാണ് കോടതി ഇടപെടല്‍ മൂലം സഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മൂന്നാമത്തെ സംഭവം. 2012 മുതല്‍ പ്രാബല്യത്തിലുള്ള ഈ വ്യവസ്ഥയ്ക്ക് ഒബാമ 2014-ല്‍ തന്റെ പ്രത്യേക അധികാരമുപയോഗിച്ച് സമയം നീട്ടി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇടപെടല്‍ മൂലം ഈ പദ്ധതിയും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കുടിയേറ്റ ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ ഗുണകരമായിരുന്ന 'ഡാക്ക' നിയമത്തിന്റെ പ്രയോജനം സഭ വിവിധ മേഖലയിലെ ആളുകളിലേക്ക് എത്തിച്ചു നല്‍കിയിരുന്നു. നിയമം സംബന്ധിച്ച് അറിവില്ലാത്തവര്‍ക്ക് സഭയുടെ സംവിധാനങ്ങള്‍ വഴി സഹായം എത്തിച്ചു നല്‍കുകയും ആയിരങ്ങള്‍ക്ക് സഭയുടെ പ്രവര്‍ത്തനം ആശ്വാസമാകുകയും ചെയ്തിരുന്നു. ഈ പദ്ധതിക്കും ഇപ്പോള്‍ തടസം നേരിട്ടിരിക്കുകയാണ്. കത്തോലിക്ക ബിഷപ്പുമാരായ കൊപ്പാക്‌സ്, റോജര്‍ പി. മോറിന്‍ എന്നിവര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന കോടതി വിധികള്‍ക്കെതിരെ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. സഭ പ്രവര്‍ത്തിക്കുന്നത് വിശ്വാസികള്‍ക്ക് വേണ്ടി മാത്രമല്ലെന്നും എല്ലാ വിഭാഗം ജനങ്ങളേയും അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സഭയ്ക്ക് അതിന്റെതായ ഉള്‍ക്കാഴ്ച്ചയും അസ്ഥിത്വവുമുണ്ട്. ഇതിനെ തകിടം മറിക്കുന്ന നിലപാടുകളോട് യോജിക്കില്ല. സഭയുടെ സ്വാധീനം രാഷ്ട്രീയ തലത്തില്‍ ഉപയോഗപ്പെടുത്തി നിയമങ്ങളും ചട്ടങ്ങളും അനുകൂലമാക്കുവാനുള്ള ശ്രമങ്ങളും സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ഇരുവരും വിധികളോടുള്ള പ്രതികരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-07-07 00:00:00
Keywordsus,court,order,affect,catholic,church,activities
Created Date2016-07-07 10:05:43