Content | “സര്‍വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഇസ്രായേലിലെ മരണത്തിന് ഉഴിഞ്ഞിട്ടവരുടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതെ അവിടുത്തെ മുന്‍പില്‍ പാപം ചെയ്യുകയും അങ്ങനെ ഞങ്ങളുടെ മേല്‍ അനര്‍ഥം വരുത്തിവയ്ക്കുകയും ചെയ്തവരുടെ മക്കളുടെ, പ്രാര്‍ഥന ശ്രവിക്കണമേ. ഞങ്ങളുടെ പിതാക്കന്‍മാരുടെ അപരാധങ്ങള്‍ ഓര്‍ക്കാതെ, അങ്ങയുടെ നാമത്തെയും ശക്തിയെയും ഇപ്പോള്‍ സ്മരിക്കണമേ. എന്തെന്നാല്‍, അങ്ങാണ് ഞങ്ങളുടെ ദൈവമായ കര്‍ത്താവ്” (ബാറൂക്ക് 3:4-6)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-5}#
"വിശുദ്ധ കുര്‍ബ്ബാനയുടെ ഫലങ്ങള്‍ അളവില്ലാത്തതാണ്, ഇത് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവരായ നമ്മളെ അസാധാരണമായി സമ്പുഷ്ടമാക്കപ്പെട്ട യേശുവിന്റെ യോഗ്യതകളിൽ ഭാഗഭാക്കാക്കുകയും പാപങ്ങളുടെ മോചനത്തിനു കാരണമാകുകയും ചെയ്യുന്നു. നമ്മള്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിയുടെ മുന്‍പിലെത്തുന്നതിന് മുമ്പേതന്നെ നമ്മുടെ പാപങ്ങളെ ഉരുക്കികളയുവാന്‍ തക്കവിധം ശക്തമാണ് വിശുദ്ധ കുര്‍ബ്ബാന, കൂടാതെ നാം വരുത്തിവെച്ച ശിക്ഷകള്‍ നമ്മില്‍ നിന്ന് അകന്നു പോവുകയും ചെയ്യുന്നു.”
(ഫാദര്‍ തിയോഡോര്‍ സ്റ്റാറ്റിയൂസ്, ഗ്രന്ഥരചയിതാവ്).
#{red->n->n->വിചിന്തനം:}#
ഭക്തിപൂര്‍വ്വം വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നത് വഴി നമ്മുടെ നിരവധി ഉപേക്ഷകളും, വീഴ്ചകളും നമ്മുടെ രക്ഷകൻ പരിഹരിച്ചുതരുന്നു. വിശുദ്ധ കുര്‍ബ്ബാനയുടെ തുടക്കത്തില്‍ നാം ഇപ്രകാരം തീര്‍ച്ചയായും പ്രാര്‍ത്ഥിക്കണം “ഓ നീതിമാനായ ദൈവമേ, അനുതപിക്കുന്ന ഹൃദയത്തോടും ഉറച്ച പ്രത്യാശയോടും കൂടി, നിന്റെ ദൈവീക കാരുണ്യത്തിന്റെ അഗ്നിയാല്‍ ദഹിപ്പിക്കപ്പെടുവാനും, യേശുവിന്റെ അമൂല്യമായ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുവാനും, അവന്റെ അനന്തമായ യോഗ്യതകളാല്‍ പൂര്‍ണ്ണമായി പാപമോചനം ലഭിക്കുവാനുമായി ഞാന്‍ എന്റെ എല്ലാ പാപങ്ങളും വിശുദ്ധ അള്‍ത്താരക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു"
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |