Content | “ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്‌കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍” (യാക്കോബ് 4:8).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-1}#
എല്ലാ വിശുദ്ധ ആത്മാക്കളും പരസ്പരം സമ്പര്‍ക്കത്തിലാണ്. ഇവിടെ ഭൂമിയിലായിരുന്നപ്പോള്‍ പോലും പരസ്പരം അറിയാത്ത ഓരോരുത്തരും അവിടെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവം കേന്ദ്രവും, ജീവനും, പ്രകാശവും, ആനന്ദവുമായിട്ടുള്ള ഒരു സമൂഹത്തിലെ അംഗങ്ങളാണവര്‍. അവര്‍ ഓരോരുത്തരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ വഴിയും, നന്മപ്രവര്‍ത്തികള്‍ വഴിയും പരസ്പരം സഹായിക്കുകയും, മറ്റുള്ളവര്‍ക്ക് വേണ്ടി സഹനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നു. ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കല്ലുകളെ പോലെയാണവര്‍, ഓരോ കല്ലുകള്‍ക്കും പരസ്പരം കാണുവാന്‍ കഴിയുകയില്ലെങ്കിലും, അടിസ്ഥാനം മുതല്‍ മേല്‍ക്കൂര വരെ അവര്‍ പരസ്പരം താങ്ങിനിര്‍ത്തുന്നു. എപ്പോള്‍ അവര്‍ തങ്ങളുടെ ലക്ഷ്യത്തില്‍ അതായത് ദൈവത്തില്‍ എത്തുന്നുവോ, അവര്‍ തങ്ങളെത്തന്നെയും മറ്റുള്ള സകലവും ദൈവത്തില്‍ കാണുകയാണ് ചെയ്യുന്നത്.
അവിടെ, നിഴലോ അതിര്‍ത്തിയോ ഇല്ലാത്ത ആ വിശാലതയില്‍, അവര്‍ പരസ്പരം കാണുകയും, ഭൂമിയിലെ അവരുടെ തീര്‍ത്ഥയാത്രയേക്കാള്‍ കൂടുതല്‍ അടുപ്പത്തോടെ പരസ്പരം ആശ്ലേഷിക്കുകയും ചെയ്യുന്നു. ഭൂമിയില്‍ സ്നേഹിക്കപ്പെട്ടിരുന്നവര്‍ ആ സ്നേഹം എത്രമാത്രം നിസ്സാരമായിരുന്നുവെന്നോര്‍ത്ത് അത്ഭുതപ്പെടും; ഒപ്പം സ്നേഹത്തെക്കുറിച്ചുള്ള അവരുടെ മുന്‍കാല അജ്ഞതക്ക് തുല്യമായ യഥാര്‍ത്ഥ സ്നേഹം ഒരു വെളിപാട് പോലെ അവരിലേക്കെത്തുകയും ചെയ്യും.
എന്നാല്‍, ദൈവത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടുള്ള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്, അനന്തവും അനശ്വരവുമായ ആ സമ്പര്‍ക്കത്തിനെക്കുറിച്ചുള്ള പ്രതീക്ഷ മാത്രമേ ഉള്ളു. അവിടുത്തെ ആത്മാക്കള്‍ക്ക് തങ്ങളുടെ സമീപത്തുള്ള ആത്മാക്കളെ കാണുവാന്‍ സാധിക്കുമായിരിക്കാം, എന്നാല്‍ തങ്ങളുടെ ശുദ്ധീകരണം പൂര്‍ത്തിയാക്കി പ്രകാശത്തിലേക്ക് പ്രവേശിക്കും വരെ അവര്‍ തങ്ങളുടെ ഏകാന്തതയില്‍ ദുഃഖിക്കുകയായിരിക്കും”.
(ഫാദര്‍ ഹെന്റി ഡൊമിനിക്ക് ലക്കോര്‍ഡയര്‍, O.P., ഫ്രഞ്ച് വിപ്ലവത്തിനു ശേഷം ‘പ്രീച്ചേഴ്സ് ഇന്‍ ഫ്രാന്‍സ്’ എന്ന സഭയുടെ പുനസ്ഥാപകന്‍).
#{red->n->n->വിചിന്തനം:}#
നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ദൈവത്തെ സ്ഥാപിക്കുക. അവനാണ് നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത്.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |