category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോകത്തെ ദൈവീക കാരുണ്യത്തിലേക്കു നയിക്കാൻ ഫ്രാൻസിസ് മാർപാപ്പായുടെ നന്മയ്ക്കു കഴിയും: ബനഡിക്ട് പതിനാറാമൻ
Content2013-ൽ ബനഡിക്ട് XVI - മൻ മാർപാപ്പയുടെ സ്ഥാനത്യാഗത്തിനു ശേഷം, അദ്ദേഹം നടത്തിയ പൊതുപ്രഭാഷണമാണ് ചൊവ്വാഴ്ച്ച വത്തിക്കാനിലെ ക്ലമന്റയ്ൻ ഹാളിൽ നടന്നത്. ഫ്രാൻസിസ് മാർപാപ്പയും കോളേജ് ഓഫ് കർദ്ദിനാൾസിലെ അംഗങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ, എമരിറ്റസ് പോപ്പ് ബനഡിക്ട് XVI തന്റെ പൗരോഹിത്യത്തിന്റെ 65-മത്തെ വാർഷികം ആഘോഷിച്ചു കൊണ്ടു പറഞ്ഞു. “Efkaristomen” ("നമുക്ക് നന്ദി പ്രകാശിപ്പിക്കാം!") "നന്ദി, !എല്ലാവർക്കും നന്ദി!" ഫ്രാൻസീസ് മാർപാപ്പായോടായി അദ്ദേഹം പറഞ്ഞു "പിതാവിനും നന്ദി! അങ്ങ് സഭാ നേതൃത്വത്തിലേക്ക് എത്തിച്ചേർന്നപ്പോൾ മുതൽ ഞാൻ അങ്ങയുടെ നന്മ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു." "ലോകത്തെ ദൈവീക കാരുണ്യത്തിലേക്കും യേശുവിന്റെ പാതയിലൂടെ ദൈവത്തിലേക്കും നയിക്കാൻ ഫ്രാൻസിസ് പിതാവിന്റെ നന്മയ്ക്ക് കഴിയും." അദ്ദേഹം പറഞ്ഞു. 1951 ജൂൺ 29-ന്‌ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാൾ ദിനത്തിലാണ് ബനഡിക്ട് XVI - മൻ പൗരോഹിത്യവൃത്തിയിൽ പ്രവേശിക്കുന്നത്. അന്നേ ദിവസം അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ജോർജും അദ്ദേഹത്തോടൊപ്പം പട്ടം സ്വീകരിച്ചിരുന്നു. ഇന്നലത്തെ സമ്മേളനത്തിൽ ഈ സഹോദരനും പങ്കെടുക്കുകയുണ്ടായി. സമ്മേളനത്തിൽ പ്രാർത്ഥനാ ഗീതത്തിനു ശേഷം മാർപാപ്പയും തുടർന്ന് കർദ്ദിനാൾ എയ്ഞ്ചലോ സോഡാനോ, കർദ്ദിനാൾ ജറാർഡ് മുള്ളർ എന്നിവരും എമിരിറ്റസ് മാർപാപ്പയ്ക്ക് മംഗളം നേർന്നു കൊണ്ട് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ എമരിറ്റസ് പോപ്പ് ബനഡിക്ട് XVI - മൻ “Efkaristomen” എന്ന വാക്കിലേക്കു തന്നെ തിരിച്ചു വന്നു. 65 വർഷങ്ങൾക്കു മുമ്പ് തന്റെ ആദ്യ ദിവ്യബലിയുടെ മെമ്മോറിയൽ കാർഡിൽ ഒരു സഹപുരോഹിതൻ ഈ വാക്ക് രേഖപ്പെടുത്തിയിരുന്നത് അദ്ദേഹം ഓർമ്മിച്ചു. ആ വാക്കിന് മാനുഷികവും ദൈവീകവുമായ രണ്ടു തലങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹം പങ്കുവെയ്ക്കുന്ന വാക്കാണത്. വത്തിക്കാനിലെ തന്റെ ചെറിയ ആശ്രമത്തിലിരുന്നു കൊണ്ടും ബനഡിക്ട് പിതാവ് തിരുസഭയ്ക്കു വേണ്ടി വലിയ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ നന്ദിപൂർവ്വം സ്മരിച്ചു. വിശുദ്ധ പത്രോസിന്റെയും വിശുദ്ധപൗലോസിന്റെയുമൊപ്പം ബനഡിക്ട് പിതാവ് ദൈവത്തിന്റെ കരുണയും സ്നേഹവും എന്നും അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-29 00:00:00
Keywordsബനഡിക്ട്, എമരിറ്റസ്
Created Date2016-06-29 19:51:27