category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസാമൂഹ്യപ്രതിബദ്ധതയുടെ ആവിഷ്‌കാരത്തിനു മാധ്യമസാധ്യതകളെ പ്രയോജനപ്പെടുത്തണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Contentകൊച്ചി: കത്തോലിക്കാസഭയുടെ സാമൂഹ്യപ്രതിബദ്ധതയും മൂല്യദര്‍ശനങ്ങളും ആവിഷ്‌കരിക്കാന്‍ മാധ്യമരംഗം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസ് തയാറാക്കിയ 'സീറോ മലബാര്‍ ന്യൂസ്' മൊബൈല്‍ ആപ്പിന്റെ പ്രകാശനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നന്മയും അതിനായുള്ള കൂട്ടായ്മകളും പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കു വഹിക്കാനാവും. മാധ്യമരംഗത്തെ നല്ല സാധ്യതകളെക്കുറിച്ചു ശരിയായ അവബോധം സഭാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കണം. മാധ്യമങ്ങളുടെ ദുരുപയോഗങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ജാഗ്രതയുണര്‍ത്തേണ്ടതും ആവശ്യമാണ്. ലോകമെങ്ങുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കും മറ്റുള്ളവര്‍ക്കും സഭാവാര്‍ത്തകളും പ്രതികരണങ്ങളും അറിയിപ്പുകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുന്ന 'സീറോമലബാര്‍ ന്യൂസ്' മൊബൈല്‍ ന്യൂസ് ആപ്പ് സഭയുടെ മാധ്യമശുശ്രൂഷകള്‍ക്കു പുതിയ മാനം നല്‍കുന്നതാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. സഭയുടെ ഔദ്യോഗിക വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു. പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, പിആര്‍ഒമാരായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, പി.ഐ. ലാസര്‍, സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയുടെയും രൂപതകളിലെയും പിആര്‍ഒമാരുടെ സമ്മേളനത്തിലായിരുന്നു മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തത്. സഭാവാര്‍ത്തകള്‍, അറിയിപ്പുകള്‍, ഔദ്യോഗിക പരിപാടികള്‍, സാമൂഹ്യവിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍, പത്രക്കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മൊബൈല്‍ ആപ്പില്‍ ലഭിക്കും. കേരളത്തിലെയും രാജ്യത്തെയും സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക സാഹചര്യങ്ങള്‍ സമ്മേളനം വിലയിരുത്തി.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-29 00:00:00
Keywords
Created Date2016-06-29 21:01:46