category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅന്വേഷിച്ച് നടന്ന പല ചോദ്യങ്ങളുടെയും ഉത്തരം ലഭിച്ചത് മദര്‍ തെരേസയുടെ ജീവിതത്തില്‍ നിന്ന്‍: പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക റെഗ്ഗി ലിറ്റില്‍ ജോണ്‍
Contentകൊല്‍ക്കത്ത: ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള നിരവധി തിന്മകള്‍ സ്ഥിരമായി നടക്കുന്ന ചൈനയിലെ പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് റെഗ്ഗി ലിറ്റില്‍ ജോണ്‍. നിരവധി തവണ യുഎസ് കോണ്‍ഗ്രസിലും മറ്റ് പ്രധാനപ്പെട്ട ആഗോള സംഘടനകളിലും സംസാരിക്കുവാനും തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കുവാനും കഴിഞ്ഞ ലിറ്റില്‍ ജോണിനെ സേവന പാതയിലേക്ക് കൊണ്ടുവന്നത് മറ്റാരുമല്ല, ദരിദ്രരുടെയും രോഗികളുടെയും അഭയമായിരിന്ന മദര്‍ തെരേസ. മദര്‍തെരേസയുമൊത്തുള്ള തന്റെ അനുഭവം അടുത്തിടെ വത്തിക്കാനില്‍ വച്ച് ഓണ്‍ലൈന്‍ മാധ്യമമായ ലൈഫ് സ്റ്റൈല്‍ ന്യൂസിനോട് പറയുകയുണ്ടായി. 1987-ല്‍ വിവാഹം കഴിഞ്ഞ റെഗ്ഗി, യേല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരിന്നു. വിവാഹം കഴിഞ്ഞ വര്‍ഷം ഒരു വര്‍ഷത്തെ അവധിയെടുത്ത് ഭര്‍ത്താവുമൊത്ത് അവര്‍ ലോക സഞ്ചാരത്തിന് ഇറങ്ങി. അങ്ങനെയാണ് അതേ വര്‍ഷം അവര്‍ കൊല്‍ക്കത്തയിലും എത്തിപ്പെടുന്നത്. ഒന്നരമാസം കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ ആശ്രമത്തില്‍ സേവനം ചെയ്യാമെന്ന തീരുമാനം അവരുടെ ജീവിതത്തിനെ മാറ്റി മറിച്ചു. താനും ഭര്‍ത്താവും വന്നപ്പോള്‍ മദര്‍ നേരിട്ട് എത്തിയാണ് സ്വീകരിച്ചതെന്ന് റെഗ്ഗി ലിറ്റില്‍ ജോണ്‍ ഓര്‍ക്കുന്നു. "മദര്‍ തന്റെ വലത്തെ കൈ ഞങ്ങളുടെ കൈവെള്ളയിലേക്ക് എടുത്തു വച്ചു. പിന്നീട് മദറിന്റെ കൈകള്‍ ഞങ്ങളുടെ ഇരുകരങ്ങളെയും പൊതിഞ്ഞു. നിങ്ങള്‍ ഇവിടെ വന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു എന്ന വാക്കുകളോടെയാണ് മദര്‍ തന്നെ സ്വീകരിച്ചത്". റെഗ്ഗി ലിറ്റില്‍ അവിസ്മരണീയമായ നിമിഷങ്ങള്‍ പങ്ക് വെക്കാന്‍ തുടങ്ങി. അന്ന് താന്‍ വീട്ടിലേക്ക് എഴുതിയ കത്തില്‍ മദറിനെ വിശേഷിപ്പിച്ച വാക്കുകളും അഭിമുഖത്തില്‍ റെഗ്ഗി ജോണ്‍ ഓര്‍ത്തെടുത്തു. പൊക്കം കുറഞ്ഞ മദറിന്റെ മുഖത്ത് സ്‌നേഹത്തിന്റെ നിരവധി വരകളുമുണ്ടെന്ന് ലിറ്റില്‍ ജോണ്‍ അന്ന്‍ കത്തില്‍ എഴുതിയിരിന്നു. ചേരി പ്രദേശത്ത് സേവനം ചെയ്യുവാന്‍ പോയപ്പോള്‍ തനിക്ക് നേരെ അക്രമം നടന്നതിനേയും അവര്‍ ഓര്‍ത്തെടുത്തു. താന്‍ അതിനെ എതിര്‍ത്തു നിന്ന കാര്യം മദറിനോട് അവര്‍ പറഞ്ഞു. സംഭവത്തില്‍ തനിക്ക് വേദനയുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ് മഠത്തില്‍ നിന്നും എപ്പോഴും രണ്ടു പേര്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നതെന്നും മദര്‍ മറുപടി പറഞ്ഞതായും ലിറ്റില്‍ജോണ്‍ ഓര്‍ത്തു. യുഎസില്‍ നിന്നും തന്നെ കാണുവാന്‍ കൊല്‍ക്കത്തയില്‍ മാതാപിതാക്കള്‍ വന്നിരുന്നു. തന്റെ പിതാവിന് മദറിനോടൊപ്പം നിന്നൊരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. താന്‍ തെല്ലു ഭയത്തോടെയാണ് ഈ കാര്യം അറിയിക്കുവാന്‍ മദര്‍തെരേസയുടെ മുറിയിലേക്ക് പോയത്. കതകില്‍ ചെന്നു തട്ടിയപ്പോള്‍ ചെറിയ മയക്കത്തില്‍ നിന്നും എഴുന്നേറ്റു വന്ന മദര്‍ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത കാര്യവും മറക്കാനാകില്ലെന്ന് അവര്‍ പറയുന്നു. എന്തു തിരക്കിലായിരുന്നാലും ഒരു ഫോട്ടോ എടുക്കണം എന്നു പറഞ്ഞാല്‍ നമ്മുടെ സന്തോഷത്തില്‍ പങ്കുചേരുവാന്‍ മദര്‍ എത്തുമായിരുന്നുവെന്നും ലിറ്റില്‍ ജോണ്‍ പറയുന്നു. മദര്‍ ഒരിക്കലും ആരേയും വഴക്കു പറഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ക്കു വേണ്ടി സേവനം ചെയ്യുവാന്‍ മദര്‍ സദാ സന്നദ്ധയായിരുന്നതായും റെഗ്ഗി ലിറ്റില്‍ ജോണ്‍ അനുസ്മരിച്ചു. "ഒരു ദിവസം എച്ചില്‍ തള്ളുന്ന കുപ്പയില്‍ നിന്നും ഒരു പെണ്‍കുട്ടിയെ മദര്‍ മഠത്തില്‍ എത്തിച്ചു. അവള്‍ക്ക് ഭക്ഷണം നല്‍കുവാനുള്ള ചുമതല മദര്‍ എന്നെയാണ് എല്‍പ്പിച്ചത്. കൗമാരപ്രായക്കാരിയായ പെണ്‍കുട്ടിക്ക് മൂന്നു വയസുകാരിയുടെ വളര്‍ച്ചയെ ഉണ്ടായിരുന്നുള്ളു. അവളുടെ തല എപ്പോഴും വശങ്ങളിലേക്ക് വീണു പോകുമായിരുന്നു. ശരീരത്തിന്റെ അവശത കാര്യമായി നേരിട്ടിരുന്ന ആ പെണ്‍കുഞ്ഞിന് അല്പസ്വല്പം ഇംഗ്ലീഷും അറിയാമെന്ന് ഒരു സിസ്റ്റര്‍ പറഞ്ഞപ്പോള്‍ അത് എന്നെ അത്ഭുതപ്പെടുത്തി. എങ്ങനെയുണ്ട് ഭക്ഷണമെന്ന്‍ ഞാന്‍ അവളോട് ചോദിച്ചു. ആ മുഖത്ത് വന്ന ആഹ്ലാദം, അത് പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഈ സംഭവം എന്നെ ഒരുപാട് സ്പര്‍ശിച്ചു". ലിറ്റില്‍ ജോണ്‍ പഴയ സ്മരണകള്‍ അയവിറക്കി. തന്റെ ജീവിതത്തില്‍ താന്‍ ഉത്തരം അന്വേഷിച്ച് നടന്ന പല ചോദ്യങ്ങളുടെയും ഉത്തരം മദറില്‍ നിന്നുമാണു ലഭിച്ചതെന്നു ലിറ്റില്‍ ജോണ്‍ സാക്ഷ്യപ്പെടുത്തുന്നു. വലിയ പദ്ധതികളോടെ അല്ല മദര്‍ തന്റെ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്. എന്നാല്‍ തന്റെ മഹത്വകരമായ പ്രവര്‍ത്തനം മൂലം വലിയ സേവനം ചെയ്യുവാന്‍ ഇന്നും ആ സംഘടനയ്ക്കു കഴിയുന്നു. തന്റെ ജീവിതത്തെ മാറ്റി മറിച്ച വ്യക്തിത്വമായ മദര്‍ തെരേസ ഉടന്‍ വിശുദ്ധയാകുന്നുവെന്ന വാര്‍ത്ത തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും ലിറ്റില്‍ ജോണ്‍ പറയുന്നു. ചൈനയില്‍ കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രത്തിനു വിധേയരാക്കേണ്ടി വരുന്ന അമ്മമാരുടെ ഇടയില്‍ സേവന സന്നദ്ധയായി പ്രവര്‍ത്തിക്കുന്ന റെഗ്ഗി ലിറ്റില്‍ ജോണ്‍ വലിയ ആശ്വാസമാണ് അവിടുത്തെ അമ്മമാര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഗര്‍ഭഛിദ്രം, വംശഹത്യ, മനുഷ്യക്കടത്ത് തുടങ്ങി ചൈനയില്‍ സജീവമായി നടക്കുന്ന പല കുറ്റകൃത്യങ്ങള്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകയായ ലിറ്റില്‍ ജോണ്‍ പ്രതികരിക്കുന്നു. വുമണ്‍സ് റൈറ്റ്‌സ് വിത്ത് ഔട്ട് ഫ്രണ്ടിയേഴ്‌സ് എന്ന സംഘടനയുടെ അധ്യക്ഷയാണ് ലിറ്റില്‍ ജോണ്‍. സേവ് എ ഗേള്‍ എന്ന ക്യാമ്പയിനു ചൈനയില്‍ നേതൃത്വം നല്‍കുന്ന ഇവര്‍ ചൈനീസ് സര്‍ക്കാരിന്റെ പല നടപടികള്‍ക്കെതിരെയും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-22 00:00:00
Keywordsmother,Teresa,little,john,china,women,activist
Created Date2016-06-22 15:11:17