category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോകജനസംഖ്യയുടെ 74 ശതമാനവും കടുത്ത മതനിയന്ത്രണങ്ങള്‍ക്ക് വിധേയരായി ജീവിക്കുന്നുവെന്ന് പഠനം
Contentവത്തിക്കാന്‍: ലോകത്ത് 74 ശതമാനം ആളുകളും മതപരമായ കാര്യങ്ങള്‍ക്ക് കര്‍ശനമായ നിരോധനം നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. പെവ് റിസര്‍ച്ച് സ്റ്റഡിയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തു വിട്ടത്. 2014-2015 കാലഘട്ടത്തില്‍ സര്‍വേ നടത്തിയ 24 ശതമാനം രാജ്യങ്ങളിലും അതികഠിനവും കര്‍ശനവുമായ വിലക്കുകള്‍ മതവിശ്വാസപരമായ കാര്യങ്ങളില്‍ നിലനില്‍ക്കുന്നു. ഇതില്‍ ചില സമ്പന്ന രാജ്യങ്ങളും ഉള്‍പ്പെടുന്നു. ലോക ജനസംഖ്യയുടെ 74 ശതമാനവും മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പരിധിയില്‍ തന്നെയാണ് ഉള്ളതെന്നും പഠനം പറയുന്നു. 7.2 ബില്യണ്‍ മനുഷ്യരും, മതപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ കടുത്ത നിരോധനമോ, ഭാഗിക നിരോധനമോ ഉള്ള സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. എന്നാല്‍ കടുത്ത നിരോധനം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള അയവ് വന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വേരൂന്നി വളരുന്ന തീവ്രവാദം, മതവിശ്വാസത്തിന്റെ പേരില്‍ ആളുകളെ കൊലപ്പെടുത്തുന്നതിലേക്ക് കടന്നിരിക്കുകയാണ്. ബോക്കോ ഹറാം, ഇസ്ലാമിക്ക് സ്‌റ്റേറ്റ്, അല്‍ക്വയ്ദ തുടങ്ങിയ നിരവധി തീവ്രവാദ സംഘടനകള്‍ ലോകത്ത് മതവിശ്വാസങ്ങളെ തകിടം മറിക്കുന്ന നിലപാടാണ് നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതെന്നും സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-24 00:00:00
Keywordsreligion,freedom,very,low,in,world,right,for,religion
Created Date2016-06-24 11:44:51