category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിരപരാധികളായ അനേകം ഗർഭസ്ഥ ശിശുക്കളെ കൊല ചെയ്യാൻ ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയ ഇന്ത്യയിൽ വ്യാപകമാക്കുന്നു
Contentന്യൂഡല്‍ഹി: നിരപരാധികളായ അനേകം ഗർഭസ്ഥ ശിശുക്കളെ കൊല ചെയ്യാൻ ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയ ഇന്ത്യയിൽ വ്യാപകമാക്കുന്നു. ഇതിനായി ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയ നടത്താൻ അലോപ്പതി ഇതര ഡോക്ടര്‍മാര്‍ക്കും അനുമതി അനുമതിനല്‍കാന്‍ നടപടി വരുന്നു. ഗര്‍ഭമലസിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് ആയുര്‍വേദ, ഹോമിയോ, യുനാനി ഡോക്ടര്‍മാര്‍ക്കും അംഗീകാരമുള്ള മിഡ്വൈഫ് നഴ്‌സുമാര്‍ക്കും അനുമതി നല്‍കും. ഇപ്പോള്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്കുമാത്രമേ ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയ ചെയ്യാന്‍ നിയമപ്രകാരം അനുമതിയുള്ളൂ. ഒട്ടേറെ നിബന്ധനകളനുസരിച്ചാണ് ഇപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവാദമുള്ളത്. 1971- ലെ 'മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം' ഭേദഗതി ചെയ്യാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഭേദഗതിബില്‍ വൈകാതെ മന്ത്രിസഭയുടെ അനുമതിക്ക് സമര്‍പ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ഭേദഗതി നിലവിൽ വന്നാൽ അത് നിരപരാധികളായ അനേകം ഗർഭസ്ഥ ശിശുക്കളെ കൊല ചെയ്യാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കും. മനുഷ്യജീവന്‍ ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്ഥിത്വത്തിന്റെ ആദ്യ നിമിഷം മുതല്‍ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങള്‍ ഉള്ളവനായി അംഗീകരിക്കപ്പെടണം. മനഃപൂര്‍വ്വം നടത്തപ്പെടുന്ന ഗര്‍ഭച്ഛിദ്രം ധാര്‍മ്മിക തിന്മയാണെന്ന് സഭ ആദ്യ നൂറ്റാണ്ടു മുതല്‍ ഉറപ്പിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രബോധനം മാറ്റമില്ലാത്തതായി നിലനില്‍ക്കുകയും ചെയ്യുന്നു. ഗര്‍ഭച്ഛിദ്രത്തിന് മനപൂര്‍വ്വം സഹായിക്കുന്നത് ഗൗരവപൂര്‍ണ്ണമായ കുറ്റമാണ്. മനുഷ്യജീവനെതിരെയുള്ള ഈ അപരാധത്തിന് സഭ കാനോനികമായ 'മഹറോന്‍' ശിക്ഷ കല്‍പ്പിച്ചിരിക്കുന്നു. "ഗര്‍ഭച്ഛിദ്രം മനപൂര്‍വ്വം നടത്തുന്ന വ്യക്തി, ആ പ്രവര്‍ത്തി ചെയ്യുന്നത് കൊണ്ട്തന്നെ കാനോന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായ മഹറോനു വിധേയമാകുന്നു. ഇതിലൂടെ കാരുണ്യത്തിന്റെ പരിധി ചുരുക്കുവാനല്ല സഭ ഉദ്ദേശിക്കുന്നത്, പിന്നെയോ, ചെയ്ത തിന്‍മയുടെയും, കൊല്ലപ്പെട്ട നിരപരാധിയോടും അവന്റെ മാതാപിതാക്കളോടും സമൂഹം മുഴുവനോടും ചെയ്ത പരിഹരിക്കാനാവാത്ത ദ്രോഹത്തിന്റെയും ഗൗരവം വ്യക്തമാക്കാനാണ്" (CCC 2272). അത് കൊണ്ട് ഈ മാരകപാപത്തിനെതിരെ സഭയും സമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-13 00:00:00
Keywords
Created Date2016-06-13 19:04:53