Content | “മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാല്‍, കഷ്ടത സഹനശീല വും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു” (റോമ 5:3-4).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-3}#
ഒരു പോളണ്ട് കാരനും, ജെസ്യൂട്ട് സന്യാസിയുമായിരുന്ന വിശുദ്ധ ആന്‍ഡ്ര്യു ബൊബോല നിരവധി ഓര്‍ത്തഡോക്സ് വിശ്വാസികളെ വിജയകരമായി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ കൊണ്ട് വന്നു. നിരവധി പീഡകൾ സഹിച്ചാണ് അദ്ദേഹം മരിച്ചത്. മണിക്കൂറുകള്‍ നീണ്ട പീഡനങ്ങള്‍ക്ക് ശേഷം മരിക്കുന്നതിന് മുന്‍പായി വിശുദ്ധന്‍ ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ‘ദൈവമേ വിശ്വസ്തനായിരിക്കുവാന്‍ എന്നെ സഹായിക്കണമേ, നരകത്തിന്റെ തീ ജ്വാലകളില്‍ നിന്നും എന്നെ രക്ഷിക്കണമേ.’ പീഡങ്ങളാല്‍ ക്ഷീണിതനായി തന്റെ വിശ്വാസത്തെ നിഷേധിക്കേണ്ടി വരുമോ എന്ന ഭയമായിരുന്നു വിശുദ്ധന്. വിശുദ്ധന്‍മാര്‍ പോലും അത്തരം സാഹചര്യങ്ങളില്‍ പ്രലോഭത്തിന് ഇരകളാവാറുണ്ട്. ദൈവത്തിന്റെ മഹത്വത്തില്‍ തുടരുവാന്‍ വിശുദ്ധന്‍മാര്‍ക്ക് പോലും ചില സാഹചര്യങ്ങളില്‍ ദൈവത്തിന്റെ ശിക്ഷകളെക്കുറിച്ച് ഭയപ്പെടേണ്ടതായി വരും.
“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് അഗാധമായ സ്നേഹം വെച്ച് പുലര്‍ത്തുന്നതിനേക്കാള്‍, പ്രയോജനകരവും, പ്രേരണ നല്‍കുന്നതുമായ ഒരു കാരുണ്യ പ്രവര്‍ത്തി എനിക്ക് ചിന്തിക്കുവാനേ കഴിയുകയില്ല. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ഈ ഭൂമിയിലെ പീഡനങ്ങളെ ക്ഷമയോട് കൂടിയുള്ള നമ്മുടെ സഹനത്തിന്റെ മനോഹാരിതക്ക് രണ്ട് മടങ്ങ് യോഗ്യതയാണുള്ളത്. അതില്‍ ഒന്ന്‍ നമുക്ക് വേണ്ടിയാണ്: എന്തെന്നാല്‍ അത് നമ്മളെ ശുദ്ധീകരിക്കുന്നു. രണ്ടാമത്തേത്, നമ്മുടെ പാപങ്ങള്‍ മൂലമുള്ള ശിക്ഷയെ അത് ഇല്ലായ്മ ചെയ്യുകയും, ശുദ്ധീകരണ സ്ഥലത്തെ വേദനകളുടെ കാഠിന്യം കുറക്കുകയും, അതില്‍ നിന്നും മോചനം നല്‍കുകയും ചെയ്യുന്നു”.
(ഫാദര്‍ ജോണ്‍ എ. ഹാര്‍ഡ്സണ്‍, S.J., ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവ്)
#{red->n->n->വിചിന്തനം:}#
ദാനധര്‍മ്മങ്ങള്‍, ക്ഷമ, ഹൃദയത്തിന്റെ എളിമ എന്നീ സത്ഗുണങ്ങള്‍ പ്രാവര്‍ത്തികമാക്കുക. ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചുകൊണ്ടും, നിങ്ങള്‍ക്ക് വേണ്ടിയും, ശുദ്ധീകരണസ്ഥലത്തെ നന്ദിയുള്ള ആത്മാക്കള്‍ക്ക് വേണ്ടിയും അനുഗ്രഹങ്ങളും, സമ്മാനങ്ങളും വിതച്ചുകൊണ്ട് നിങ്ങളുടെ ഹൃദയത്തില്‍ സമാധാനത്തിന്റെ ഫലങ്ങളുടെ വിളവെടുപ്പ് നടത്തുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }}
▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |