category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകാര്‍ളി പൗളിയുടെ 'ആവേ മരിയ' കരുണയുടെ വര്‍ഷത്തിന്റെ ഔദ്യോഗിക ഗാനം
Contentവത്തിക്കാന്‍: ബ്രിട്ടീഷ് ഗായിക കാര്‍ളി പൗളിയുടെ മധുര ശബ്ദത്തില്‍ പാടിയ 'ആവേ മരിയ' എന്ന ഗാനം കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തിന്റെ ഔദ്യോഗിക ഗാനം ആലപിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗായികയായ കാര്‍ളി പൗളി. യുണീസെഫ് സംഘടിപ്പിച്ച ഒരു ഷോയില്‍ പാടുവാന്‍ എത്തിയ കാര്‍ളിയുടെ 'ആവ്വേ മരിയ' എന്ന ഗാനം മോണ്‍സിഞ്ചോര്‍ ആന്‍ഡ്രിയാറ്റ കേള്‍ക്കുവാന്‍ ഇടയായിരുന്നു. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ പല പ്രധാന കര്‍മ്മങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഗാനത്തിന്റെ വരികളെന്ന് ആന്‍ഡ്രിയാറ്റ അന്നു തന്നെ കാര്‍ളിയോടു പറഞ്ഞിരുന്നു. "ആവേ മരിയ എന്ന ഗാനം ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഇത് വലിയ ദൈവകൃപയാണ്. കരുണയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു ഗാനമാണ് ആവേ മരിയ. ഗാനത്തിലൂടെ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു". കാര്‍ളി പൗളി തന്റെ സന്തോഷം പങ്കുവെച്ചു. ആവേ മരിയ ഗാനം യൂടൂബിലൂടെയും ഐഫോണിലൂടെയും പ്രചരിക്കുന്നതിന്റെ ഭാഗമായി കിട്ടുന്ന വരുമാനത്തിന്റെ പകുതിയും വത്തിക്കാന്‍ ജൂബിലി വര്‍ഷത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഗാനരചനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഡോണ്‍ ബ്ലാക്കിന്റെ മകന്‍ ഗ്രാന്റ് ബ്ലാക്കാണ് ആവേ മരിയയുടെ വരികള്‍ എഴുതിയിരിക്കുന്നത്. ലോകത്തിലെ പ്രശസ്തരായ പോപ് ഗായികമാരില്‍ ഒരാളാണ് കാര്‍ളി പൗളി. 2014-ല്‍ ഡേവിഡ് ഫോസ്റ്റിന്റെ കൂടെ അരങ്ങേറ്റം കുറിച്ച കാര്‍ളി പൗളി 16 തവണ ഗ്രാമി അവാര്‍ഡ് നേടി. ബ്രിട്ടീഷ് രാജകുമാരന്റെ ക്ഷണം സ്വീകരിച്ച് വിന്‍സ്റ്റര്‍ കാസ്റ്റിലില്‍ പാടുവാനും കാര്‍ളി പൗളിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. റോം സന്ദര്‍ശിക്കുവാന്‍ എത്തുന്നവര്‍ക്ക് ഈ വര്‍ഷം പ്രധാനമായും കേള്‍ക്കുവാന്‍ കഴിയുന്ന ഒരു ഗാനമായി ആവേ മരിയ മാറും. റോമിന്റെ വീഥികളില്‍ എല്ലാം തന്നെ കരുണയുടെ വര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 2016 പകുതി പിന്നിടുമ്പോള്‍ തന്നെ എട്ടു മില്യണ്‍ തീര്‍ത്ഥാടകര്‍ റോം സന്ദര്‍ശിച്ചു കഴിഞ്ഞുവെന്നാണ് കണക്ക്. കരുണയുടെ വര്‍ഷത്തിന്റെ സന്ദേശം സംഗീത രൂപത്തില്‍ കാര്‍ളി പൗളിയുടെ ആവ്വേ മരിയ ഗാനത്തിലൂടെ ഇനി അനേകരിലേക്ക് എത്തും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=KYckpiPhacA
Second Video
facebook_linkNot set
News Date2016-05-28 00:00:00
Keywords
Created Date2016-05-28 12:29:51