category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | തെക്കന്‍ യുഎസില്‍ കത്തോലിക്ക സഭയ്ക്ക് ശക്തമായ വളര്‍ച്ചയെന്നു പഠനങ്ങള്‍ |
Content | വാഷിംഗ്ടണ്‍: തെക്കന്‍ യുഎസില്‍ കത്തോലിക്ക സഭയുടെ വളര്‍ച്ചയില്‍ വന്‍വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നു പഠനങ്ങള്‍. അറ്റ്‌ലാന്‍ഡ, ഹൂസ്റ്റണ്‍, കരോളിണാസ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന തെക്കന്‍ മേഖലയില്‍ 55 രൂപതകളാണ് ഇപ്പോള്‍ നിലവിലുള്ളത്. അവിടെയുള്ള ക്രൈസ്തവ സമൂഹത്തില്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളാണ് എണ്ണത്തില്‍ കൂടുതലായി ഉണ്ടായിരിന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തെക്കന്‍ മേഖലയില്‍ കത്തോലിക്ക സഭാ വിശ്വാസികളുടെ എണ്ണത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സ്പാനീഷ് വൈദികരുടെ ശ്രമ ഫലമായിട്ടാണ് സഭ ഇവിടെ വളര്‍ച്ച പ്രാപിച്ച് തുടങ്ങിയത്. OSV ന്യൂസ് പുറത്തു വിട്ട പഠനങ്ങളില്‍ പറയുന്നു.
1970-ല്‍ 16% മാത്രം കത്തോലിക്ക സഭാ വിശ്വാസികളുണ്ടായിരുന്ന യുഎസില്‍ ഇപ്പോള്‍ അത് 27 ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. മൊത്തം ജനസഖ്യയുടെ 27 ശതമാനമാണിത്. തെക്കന്‍ മേഖലയിലെ 15 ശതമാനത്തോളം വരുന്ന ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഉണ്ടായ കുടിയേറ്റങ്ങളാണ് കത്തോലിക്ക സഭയുടെ ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് കാരണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തോലിക്ക ദേവാലയങ്ങളും സര്‍വകലാശാലകളും മറ്റു സ്ഥാപനങ്ങളും വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.
സഭയുടെ വന്‍ വളര്‍ച്ചയുടെ പ്രതീകങ്ങളാണിവ. തെക്കന്‍ മേഖലയിലേക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തര കുടിയേറ്റവും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ കടന്നുവരവുമാണ് പ്രദേശത്തെ കൂടുതല്‍ കത്തോലിക്ക സഭാ വിശ്വാസികളെ കൊണ്ടു നിറയ്ക്കുന്നത്. തെക്കന്‍ മേഖലയില്‍ 16 സംസ്ഥാനങ്ങളിലായി 55 രൂപതകള്‍ ഇപ്പോള്‍ തന്നെ സഭയ്ക്കുണ്ട്.
2015-ല്‍ "ജീസസ് കത്തീഡ്രല്‍ എന്ന പേരില്‍ ഇവിടെ ഒരു വലിയ ദേവാലയം പണിയുവാന്‍ ആരംഭിച്ചിരിന്നു. ഞായറാഴ്ചകളില്‍ ഇവിടെ 11 ബലികള്‍ അര്‍പ്പിക്കുവാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. ഇതില്‍ മൂന്നെണ്ണം സ്പാനീഷ് ഭാഷയിലും മറ്റുള്ളവ ഇംഗ്ലീഷിലുമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പത്ത് പുതിയ ദേവാലയങ്ങള്‍ പണികഴിപ്പിച്ചു. രണ്ടെണ്ണം കൂടി നിര്‍മ്മാണത്തില്‍ ഇരിക്കുകയുമാണ്. വിശ്വാസികള്‍ വര്‍ദ്ധിക്കുന്നതില്‍ സഭയ്ക്ക് സന്തോഷമുണ്ട്". നോര്‍ത്ത് കരോളിന രൂപതയുടെ വികാരി ജനറലായ മോണ്‍സിഞ്ചോര്‍ ഡെവിഡ് ബ്ലോക്മാന്‍ പറയുന്നു.
പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസികള്‍ കത്തോലിക്ക സഭയിലേക്ക് പലയിടങ്ങളിലും കടന്നു വരുന്നുണ്ട്. വിശുദ്ധ കുര്‍ബാന പ്രൊട്ടസ്റ്റന്‍ഡ് വിഭാഗങ്ങള്‍ക്കിടയില്‍ ഇല്ലായെന്നതിനാലാണ് ഇവര്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വരുന്നത്. ഫിലിപ്പിയന്‍സ്, വിയറ്റ്‌നാം തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ കുടിയേറ്റവും മേഖലയില്‍ സഭ വളര്‍ച്ച പ്രാപിക്കുവാന്‍ കാരണമായിട്ടുണ്ട്.
|
Image |  |
Second Image |  |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-05-28 00:00:00 |
Keywords | usa,south,catholic,church,growing,converting |
Created Date | 2016-05-28 11:10:48 |