Content | "കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും? അങ്ങയുടെ ദാസരോട് അലിവ് തോന്നണമേ" (സങ്കീര്‍ത്തനങ്ങള്‍ 90:13).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-26}#
"ഒരാത്മാവ് ശുദ്ധീകരണസ്ഥലത്ത് ചിലവഴിക്കേണ്ട സമയത്തിന്റെ ദൈര്‍ഘ്യം അവന്‍ ചെയ്തിരിക്കുന്ന പാപങ്ങളുടെ എണ്ണത്തിനനുസരിച്ചിരിക്കും. കൂടാതെ ദ്രോഹബുദ്ധിയോട് കൂടിയോ അല്ലാതേയോ, മുന്‍കൂട്ടി നിശ്ചയിച്ചോ അല്ലാതേയോ, പശ്ചാത്തപിച്ചോ, ഇല്ലയോ, ചെയ്ത പാപങ്ങള്‍ക്ക് ജീവിതകാലത്ത് തന്നെ പാപപരിഹാരം ചെയ്തോ ഇല്ലയോ എന്നതിനെയൊക്കെ ആശ്രയിച്ചായിരിക്കും മരണത്തിനു ശേഷം അവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന സഹനങ്ങള്‍. ദൈവത്തിന്റെ ശുദ്ധീകരിക്കുന്ന ശക്തിയോട് ഐക്യപ്പെടുത്തി കൊണ്ട് മാത്രമേ ഈ രക്ഷാകര ദൗത്യം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ.
അനുതപിക്കുന്ന പാപിയില്‍ രൂപാന്തരീകരണം നടത്തുവാനുള്ള ദൈവത്തിന്റെ ശക്തി ഒന്നിന് പിറകെ ഒന്നായി പ്രവര്‍ത്തിക്കുന്നു. ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളും, സ്വര്‍ഗ്ഗത്തിലെ വിശുദ്ധരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ഈ രക്ഷാകരപദ്ധതിയില്‍ പങ്കുചേരുന്നു. ഈ പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ആ ആത്മാവിനെ സ്വീകരിക്കുവാനായി സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ വിശാലമായി തുറക്കപ്പെടുന്നു".
(ഫാദര്‍ മൈക്കേല്‍ ജെ. ടെയ്‌ലര്‍ എസ്. ജെ, വിശുദ്ധ ലിഖിത പണ്ഡിതന്‍, ഗ്രന്ഥ രചയിതാവ്.
#{red->n->n->വിചിന്തനം:}#
മാരകമായ പാപങ്ങള്‍ ചെയ്ത്, അതില്‍ അനുതപിക്കാതെ മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |