category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതീവ്രവാദികള്‍ തകര്‍ത്ത സിറിയന്‍ ക്രൈസ്തവ ഗ്രാമം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നു
Contentദമാസ്‌കസ്: സിറിയയില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഒരു ചെറു ഗ്രാമം തിരിച്ചുവരവിന്റെ പാതയിലാണ്. ക്രിസ്തു സംസാരിച്ചിരുന്ന അരമായ ഭാഷ ഉപയോഗിക്കുന്ന ചുരുക്കം ജനങ്ങള്‍ മാത്രമാണ് ഇന്നു ഭൂമുഖത്തുള്ളത്. ഇതില്‍ സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ നിന്നും 55 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന മൗലൗല എന്ന ഗ്രാമവും ഉള്‍പ്പെടും. ആദിമ ക്രൈസ്തവ സംസ്‌കാരവും വിശ്വാസവും ആഴത്തില്‍ പതിഞ്ഞ പുണ്യഭൂമിയാണ് മൗലൗല. എന്നാല്‍ 2013 മുതല്‍ മൗലൗല ഭീകരുടെ കൈകളാല്‍ തകര്‍ക്കപ്പെട്ടു. തിരിച്ചു വരവ് നടത്തുമ്പോഴും മൗലൗലയ്ക്കു ചില നഷ്ടങ്ങള്‍ ഇനിയൊരിക്കലും തിരികെ പിടിക്കുവാന്‍ കഴിയാത്ത രീതിയില്‍ നഷ്ടമായിരിക്കുകയാണ്. ചരിത്ര പ്രാധാന്യമുള്ള നിരവധി ദേവാലയങ്ങള്‍ക്കൊപ്പം ഒരുപിടി ക്രൈസ്തവരുടെ ജീവനും ഈ നഷ്ടങ്ങളില്‍ ഉള്‍പ്പെടും. 2013-ല്‍ അല്‍ ക്വയ്ദയുടെ പോഷക സംഘടനയായ അല്‍-നുസ്‌റയാണ് മൗലൗലയുടെ തകര്‍ച്ചയ്ക്കുള്ള ആദ്യ വെടിമുഴക്കിയത്. പിന്നീട് പല തീവ്രവാദി ഗ്രൂപ്പുകളും ക്രൈസ്തവ സാനിധ്യം കൂടുതലുള്ള ഈ പ്രദേശത്തു കയറിയിറങ്ങി നാശങ്ങളുടെ പെരുമഴപെയ്യിച്ചു. ഗ്രീക്ക് കത്തോലിക്ക ആശ്രമമായ സെന്റ് സെര്‍ജിയസ് ആണ് ആദ്യം തകര്‍ക്കപ്പെട്ടത്. തുടര്‍ച്ചയായ ഷെല്ലാക്രമണവും വെടിവയ്പ്പും ആശ്രമത്തിനു വലിയ കേടുപാടുകള്‍ വരുത്തി. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായിരുന്ന വിശുദ്ധ തെക്‌ലയുടെ കോണ്‍വെന്റും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. 2013-ല്‍ കോണ്‍വെന്റിലെ 12 കന്യാസ്ത്രീകളെ ഐഎസ് തട്ടിക്കൊണ്ടു പോയിരുന്നു. ഒരുവര്‍ഷം തടവിലാക്കിയ ശേഷം സര്‍ക്കാരുമായുണ്ടാക്കിയ ചില വ്യവസ്തകളുടെ അടിസ്ഥാനത്തിലാണു പിന്നീട് ഇവരെ മോചിപ്പിച്ചത്. വിശുദ്ധ തെക്‌ലയുടെ കബറിടവും ഇവിടെ തന്നെയാണു സ്ഥിതി ചെയ്യുന്നതു. തീവ്രവാദി ആക്രമണത്തില്‍ കബറിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യുഎന്‍ഡിപി പദ്ധതി പ്രകാരം ഇവയുടെ കേടുപാടുകള്‍ തീര്‍ക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു പ്രദേശവാസികള്‍. തെക്‌ലയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള ദേവാലയത്തിന്റെ ചുവര്‍ചിത്രങ്ങളും മേല്‍ക്കൂരയുമെല്ലാം തീവ്രവാദി ആക്രമണത്തില്‍ നശിച്ചിരുന്നു. ക്രിസ്തുവിനെ കുറിച്ചുള്ള സുവിശേഷം പത്രോസും പിന്‍ഗാമികളും അറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ആരാധനാലയങ്ങള്‍ സിറിയയുടെ പലഭാഗങ്ങളിലും സ്ഥാപിക്കപ്പെട്ടിരുന്നു. 2000 വര്‍ഷത്തോളം പഴക്കമുള്ള പല ദേവാലയങ്ങളും ആശ്രമങ്ങളും മേഖലയില്‍ പലയിടത്തുമുണ്ട്. എന്നാല്‍ വിശ്വാസത്തിന്റെയും ക്രൈസ്തവ സംസ്‌കാരത്തിന്റെയും ഈ പ്രതീകങ്ങള്‍ തകര്‍ക്കുക എന്നത് ഐഎസിന്റെ പ്രഖ്യാപിത നയമായിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിച്ചിരിക്കുന്നതു റഷ്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ മൂലമാണ്. സിറിയന്‍ സര്‍ക്കാരുമായി ചേര്‍ന്നു റഷ്യന്‍ സൈന്യം നടത്തിയ പ്രതിരോധമാണ് ഐഎസിനെ പലമേഖലകളില്‍ നിന്നും തുരത്തുവാന്‍ സഹായകരമായത്. ഐഎസ് പിന്‍വാങ്ങിയ സ്ഥലങ്ങളില്‍ വീണ്ടും തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും തിരികെ കൊണ്ടുവന്നു ദൈവത്തെ ആരാധിക്കുവാനുള്ള ശ്രമമാണു ക്രൈസ്തവര്‍ നടത്തുന്നത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-05-17 00:00:00
Keywordssyria,christian,isis,attack,catholic,church,monastery
Created Date2016-05-17 10:39:57