Content | “വിശ്വസ്ത സ്നേഹിതനെപോലെ അമൂല്യമായി ഒന്നുമില്ല, അവന്റെ മഹാത്മ്യം അളവറ്റതാണ്” (പ്രഭാഷകന്‍ 6:15).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-19}#
“ഒരു പക്ഷേ നമുക്ക് വളരെകുറച്ച് സുഹൃത്തുക്കളും, നന്മചെയ്യുവാനുള്ള വളരെകുറച്ച് അവസരങ്ങളുമേ ലഭിച്ചിരിക്കുകയുള്ളു. എല്ലാവരാലും അറിയപ്പെടുന്നവരോട് നമ്മുക്ക് അസൂയ തോന്നാറുണ്ട്. നമ്മളുടെ അനശ്വര ജീവിതത്തില്‍ നമുക്ക് വളരെകുറച്ച് സുഹൃത്തുക്കള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് തോന്നുന്നു. ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ നമ്മള്‍ നന്മകള്‍ ചെയ്ത വളരെകുറച്ച് പേര്‍, അനശ്വരജീവിതത്തില്‍ നമ്മോട് നന്ദിപറയേണ്ടവര്‍. സ്വര്‍ഗ്ഗത്തില്‍ നമ്മുടെ മഹിമ വര്‍ദ്ധിപ്പിക്കും വിധം നമ്മോട് നന്ദിയുള്ള സുഹൃത്തുക്കളെ അനശ്വരജീവിതത്തില്‍ നമുക്ക് ചുറ്റും ലഭിക്കുവാന്‍ ഇതാ ഒരു എളുപ്പ മാര്‍ഗ്ഗം: നാം ആഗ്രഹിക്കുന്ന തരത്തിലുള്ള മുഴുവന്‍ സുഹൃത്തുക്കളേയും ശുദ്ധീകരണസ്ഥലത്ത് സൃഷ്ടിക്കുവാന്‍ നമുക്ക് സാധിക്കും.
ഭൂമിയില്‍ നാം അവര്‍ക്കായി ചെയ്തിട്ടുള്ള നല്ലകാര്യങ്ങള്‍, അനശ്വരതയില്‍ അവര്‍ക്കും നമുക്കുമിടയില്‍ പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത മധുരതരമായ ഒരു കടപ്പാടായി തീരും. നാം അവര്‍ക്ക് ചെയ്തിട്ടുള്ള നല്ലകാര്യങ്ങള്‍ ദൈവം അവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയും, നാം അവരുടെ അഭ്യുദയകാംക്ഷികളാണെന്ന കാര്യം അവര്‍ക്ക് മനസ്സിലാവുകയും ചെയ്യും. നാം ദൈവത്തിന്റെ വിധിന്യായത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ നമുക്ക് വേണ്ടി വാദിക്കുവാന്‍ അവര്‍ തടിച്ച് കൂടുന്നത് നമുക്ക് കാണുവാന്‍ സാധിക്കും”.
(ബൈസന്റൈന്‍ പണ്ഡിതനും ഗ്രന്ഥ രചയിതാവുമായ ഫാദര്‍ മാര്‍ട്ടിന്‍ ജൂഗിയുടെ വാക്കുകള്‍).
#{red->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, നന്മ പ്രവര്‍ത്തികള്‍ ചെയ്യുകയും വഴി അവരുമായി അനശ്വരമായൊരു സുഹൃത്ത് ബന്ധം ഉണ്ടാക്കിയെടുക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|